
കണ്ണൂർ: 91-ാം ശിവഗിരി തീർത്ഥാടന ദിവ്യജ്യോതി പ്രയാണം കണ്ണൂർ ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സ്വാമി അമൃത കൃപാനന്ദപുരി ദിവ്യരഥത്തിൽ ജ്യോതി പകർന്നു. ചടങ്ങിൽ ശ്രീ ഭക്തി സംവർദ്ധിനിയോഗം പ്രസിഡന്റ് കെ.പി. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. സ്വാമി കൃഷ്ണാത്മാനന്ദ ആശംസ നേർന്നു.സുന്ദരേശ്വര ക്ഷേത്രം സെക്രട്ടറി കെ.പി.പവിത്രൻ സ്വാഗതം പറഞ്ഞു. ശ്രീ ഭക്തി സംവർദ്ധിനി യോഗം ഡയറക്ടർ പി.സി.അശോകൻ, അസിസ്റ്റന്റ് സെക്രട്ടറി കെ.പി.വിനോദ് കുമാർ എന്നിവർ ചേർന്നാണ് ജാഥ നയിക്കുന്നത്. ജാഥാംഗങ്ങളായ ഗുരുധർമ്മ പ്രചരണസഭ കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി ആർട്ടിസ്റ്റ് ശശികല, പയ്യന്നൂർ എസ്.എൻ. ഡി.പി യൂണിയൻ വൈസ് ചെയർമാൻ എം.കെ.രാജീവൻ എന്നിവരും അനുഗമിക്കുന്നുണ്ട്. ദിവ്യ ജ്യോതി 29ന് വൈകിട്ട് ശിവഗിരിയിലെത്തും