blasters

8 pm മുതൽ സ്പോർട്സ് 18ലും ജിയോ സിനിമയിലും

കൊൽക്കത്ത : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് കരുത്തരായ മോഹൻ ബഗാന്റെ തട്ടകത്തിൽ ഇറങ്ങുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് കോച്ച് ഇവാൻ വുകോമനോവിച്ചും കുട്ടികളും കൊൽക്കത്തയിലേക്ക് വിമാനം കയറിയിരിക്കുന്നത്.

11 മത്സരങ്ങളിൽ നിന്ന് ഏഴു വിജയങ്ങളും രണ്ട് വീതം സമനിലകളും തോൽവികളുമായി 23 പോയിന്റ് നേടിയിരിക്കുന്ന ബ്ളാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ രണ്ടാമതാണ്. ഒൻപത് മത്സരങ്ങളിൽ നിന്ന് 23 പോയിന്റിലെത്തിയ എഫ്.സി ഗോവയാണ് രണ്ടാം സ്ഥാനത്ത്. ഏഴ് വിജയങ്ങൾ തന്നെയാണ് ഗോവയും നേടിയിരിക്കുന്നതെങ്കിലും അവർ ഒരു കളിപോലും തോറ്റിട്ടില്ല. 9 മത്സരങ്ങളിൽ ആറു വിജയങ്ങളും ഒരു സമനിലയും രണ്ട് തോൽവികളുമായി 19 പോയിന്റുള്ള ബഗാൻ മൂന്നാം സ്ഥാനത്താണ്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബ്ളാസ്റ്റേഴ്സ് വിജയം കണ്ടിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ബഗാനെ ഒന്നിനെതിരെ നാലുഗോളുകൾക്ക് എഫ്.സി ഗോവ തോൽപ്പിച്ചിരുന്നു.