blast

ന്യൂഡൽഹി: ഇസ്രയേൽ എംബസിക്ക് സമീപം സ്‌ഫോടനം നടന്നതായുള്ള ഫോൺ സന്ദേശത്തിന് പിന്നാലെ സ്ഥലത്ത് പൊലീസിനൊപ്പം എൻ ഐ എയുടെയും പരിശോധന. ഡൽഹി ചാണക്യപുരിയിലെ ഇസ്രയേൽ എംബസിയിലാണ് സ്‌ഫോടനം നടന്നു എന്ന് അജ്ഞാതൻ ഫോൺ വിളിച്ചറിയിച്ചത്. പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും സംശയിക്കത്തക്കതായി ഒന്നും ലഭിച്ചില്ല. തുടർന്ന് പൊലീസിന് പിന്നാലെ ഫോറൻസിക്, എൻ.ഐ.എ സംഘവും സ്ഥലത്ത് പരിശോധന നടത്തി.

ചൊവ്വാഴ്‌‌ച വൈകിട്ട് 5.10ഓടെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് ദൃക്‌സാക്ഷി അറിയിച്ചത്. എംബസിയുടെ പിന്നിലെ ആളൊഴിഞ്ഞയിടത്താണ് സ്‌ഫോടനമുണ്ടായത്. എംബസിയിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്.' വൈകിട്ട് അഞ്ച് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. വലിയശബ്ദം കേട്ട് ഞാൻ പുറത്തേക്ക് ഓടിവന്നപ്പോൾ മരത്തിന് മുകളിൽ നിന്ന് വലിയ പുക ഉയരുന്നത് കണ്ടു.' ദൃക്‌സാക്ഷികളിൽ ഒരാൾ പറയുന്നു. മുൻപ് 2021ൽ ഇസ്രയേൽ എംബസിക്ക് മുന്നിലൊരു സ്‌ഫോടനം നടന്നിരുന്നു. ഇസ്രയേൽ-ഹമാസ് പോരാട്ടം നടക്കുന്നതിനിടെയാണ് ക്രിസ്‌മസ് പിറ്റേന്ന് ഇവിടെ സ്‌ഫോടനമുണ്ടായതായി സന്ദേശം വന്നത്.

#WATCH | An eyewitness says, " This happened around 5 pm, I was on my duty and heard a huge sound. When I came out, I saw smoke coming from the top of a tree, that's all I saw...Police have taken my statement..." https://t.co/WB4jy1BmGK pic.twitter.com/2apOQMV47z

— ANI (@ANI) December 26, 2023