sabarimala

ശബരിമലയിൽ അതിശക്തമായ ഭക്തജനത്തിരക്കാണ് കഴിഞ്ഞ രണ്ടു ദിവസമായി അനുഭവപ്പെടുന്നത്. ഒന്നര ദിവസം കാത്തുനിന്നിട്ടും ദർശനം നടത്താൻ സാധിക്കാത്ത അവസ്ഥ. ഭക്ഷണവും വെള്ളവും ശുചിമുറി സൗകര്യവുമില്ലാതെ ഭക്തർ വലയുന്നു. ഈ സാഹചര്യത്തിൽ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തിയ ഹൈക്കോടതി, എത്രയും വേഗം ഭക്തർക്ക് ഭക്ഷണവും വെള്ളവും എത്തിക്കാൻ കർശന നിർദ്ദേശം നൽകി.