arrest

തിരുവനന്തപുരം: ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമം. തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയില്‍ ഡോക്ടറെ കാത്തിരിക്കുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമത്തിന് ശ്രമമുണ്ടായത്.

പെണ്‍കുട്ടി പ്രതികരിച്ചപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഉദിയന്‍കുളങ്ങര സ്വദേശി സതീഷ്(52) ആണ് ആശുപത്രിയില്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത്.

തിങ്കളാഴ്ച രാവിലെ കണ്ണിന് സുഖമില്ലാതെ ചികിത്സയ്ക്കെത്തിയതായിരുന്നു പെണ്‍കുട്ടി. ഒ.പി.യില്‍ ഡോക്ടറെ കാണാനായി കാത്തിരിക്കുന്നതിനിടെയാണ് തൊട്ടടുത്ത കസേരയിലിരുന്ന സതീഷ് പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത്.

ഇതോടെ പെണ്‍കുട്ടി ബഹളംവെയ്ക്കുകയും പ്രതി ആശുപത്രിയില്‍നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. പ്രതിയെ നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.