vijayakanth

ചെന്നൈ: പ്രശസ്‌ത തെന്നിന്ത്യൻ സൂപ്പർ താരവും ഡിഎംഡികെ നേതാവുമായ വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്നാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

മുൻപ് അനാരോഗ്യത്തെ തുടർന്ന് നവംബർ 18നും അദ്ദേഹത്തെ ആശുപത്രിയിലാക്കിയിരുന്നു. ചികിത്സയ്ക്ക് ശേഷം ഡിസംബർ 11ഓടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് അദ്ദേഹം വീട്ടിലേക്ക് മടങ്ങി.ചുമയും ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് അന്ന് അദ്ദേഹത്തിന് ആശുപത്രിവാസം വേണ്ടിവന്നതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ആശുപത്രിവാസത്തിന് ശേഷം ഡിസംബർ 14ന് ഡിഎംഡികെയുടെ പൊതുയോഗത്തിൽ നടൻ പങ്കെടുത്തു. ഈ യോഗത്തിൽ വിജയകാന്തിന്റെ ഭാര്യ പ്രേമലതാ വിജയകാന്തിനെ പാർട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.