
കയ്പേറിയതാണെങ്കിലും നിരവധി ആരോഗ്യ ഗുണങ്ങളുള്ളതാണ് ഉലുവ. ആന്റി ഓക്സൈഡുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഉലുവ, രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും പ്രമേഹം കുറയ്ക്കുന്നതിനും വളരെയധികം സഹായിക്കും ഒപ്പം മുടി തഴച്ചുവളരും. ദഹനം ചർമ്മം, മുടി എന്നിവയിലുള്ള പ്രശ്നങ്ങൾ, കാലുകളുടെ ബലഹീനത എന്നിവ പരിഹരിക്കുന്നതിനൊപ്പം എൽ.ഡി.എൽ അഥവാ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും. ഉലുവ വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതും വെള്ളം തിളപ്പിച്ചു കുടിക്കുന്നതും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും. സ്ത്രീകൾക്ക് മുലപ്പാൽ വർധിപ്പിക്കുന്നതിനും ആർത്തവ മലബന്ധം ലഘൂകരിക്കുന്നതിനും പ്രയോജനകരമാണ്