
പാലക്കാട്: നടുപ്പുണിയിൽ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ മൂന്ന് വയസുകാരിക്ക് നേരെ ലെെംഗികാതിക്രമം. സംഭവത്തിൽ വില്ലൂന്നി സ്വദേശിയായ കന്തസ്വാമിയെ (77) കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ അഞ്ചര മണിയോടെയായിരുന്നു അതിക്രമം.
അന്യസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കൾക്കൊപ്പം റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ 50 മീറ്ററോളം ദൂരേയ്ക്ക് കൊണ്ടുപോയാണ് ചൂഷണത്തിനിരയാക്കിയത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ മാതാപിതാക്കളാണ് 77കാരനെ തടഞ്ഞുവച്ച് പൊലീസിനെ ഏൽപ്പിച്ചത്.
നിലവിൽ കുഞ്ഞ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടി അപകടനില തരണം ചെയ്തതായും തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും പൊലീസ് അറിയിച്ചു. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. പ്രതിക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.