
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും കൂടുതൽ യൂട്യൂബ് വരിക്കാരുള്ള ലോകനേതാവായി. ഇന്നലെയാണ് പ്രധാനമന്ത്രിയുടെ സ്വകാര്യ യൂട്യൂബ് ചാനൽ വരിക്കാരുടെ എണ്ണം രണ്ട് കോടി കവിഞ്ഞത്. എക്സിലും ഏറ്റവും കൂടുതൽ പേർ ഫോളോ ചെയ്യുന്നത് മോദിയെയാണ്.
യൂട്യൂബ് ചാചാനലിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾ 450 കോടിയിലേറെ ആളുകൾ കാണുന്നു. ഇതിലും ലോകത്ത് മോദി ഒന്നാമൻ. പ്രധാനമന്ത്രിയുമായി ലിങ്ക് ചെയ്‌തിരിക്കുന്ന 'യോഗ വിത്ത് മോദി' എന്ന യൂട്യൂബ് ചാനലിന് 73,000-ലധികം വരിക്കാരുണ്ട്.
രാഹുൽ ഗാന്ധിയുടെ ചാനലിന് 35 ലക്ഷത്തിലധികം വരിക്കാരുണ്ട്. 2007-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദി യൂട്യൂബ് ചാനൽ തുടങ്ങിയത്. രാഷ്‌ട്രീയത്തിൽ സോഷ്യൽ മീഡിയ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്ന നേതാക്കളിൽ മുൻപന്തിയിലാണ് അദ്ദേഹം.
രണ്ടാമൻ വളരെ പിന്നിൽ
രണ്ടാം സ്ഥാനത്തുള്ള മുൻ ബ്രസീലിയൻ പ്രസിഡന്റ് ബോൾസോനാരോയ്‌ക്ക് മോദിയുടെ മൂന്നിലൊന്നിൽ താഴെ വരിക്കാരേയുള്ളൂ: 64 ലക്ഷം.
മൂന്നാം സ്ഥാനത്ത് യുക്രെയിൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി (11 ലക്ഷം) അദ്ദേഹം ഇടുന്ന വീഡിയോകൾ 22.4 കോടി ആളുകൾ കാണുന്നു.
7.89 ലക്ഷം വരിക്കാരുള്ള യു.എസ് പ്രസിഡന്റ് ജോ ബൈഡൻ നാലാംസ്ഥാനത്ത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ (3.2 ലക്ഷം)