video

ഒരു യുവതിക്കൊപ്പം നടന്നുവരുന്ന പ്രശസ്ത നടൻ വിശാലിന്റെ വിഡീയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ന്യൂയോർക്കിൽ നിന്ന് ചിത്രീകരിച്ച വീഡിയോയാണ് ഇത്. എന്നാൽ ക്യാമറ കണ്ട ഉടനെ നടൻ ഓടി രക്ഷപ്പെട്ടതാണ് ചർച്ചകൾക്ക് വഴി ഒരുക്കിയത്.

47കാരനായ വിശാൽ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പ്രണയം സംബന്ധിച്ച് നിരവധി ഗോസിപ്പുകൾ അടുത്തിടെ വന്നിരുന്നു. ഈ സമയത്താണ് താരത്തെ ഒരു അജ്ഞാത യുവതിക്കൊപ്പം കണ്ടത്. നടക്കുന്നതിനിടെ തങ്ങളുടെ വീഡിയോ റെക്കോർഡ് ചെയ്യുന്നത് മനസിലാക്കിയ വിശാൽ ഹൂഡി ഉപയോഗിച്ച് മുഖം മറച്ച് യുവതിക്കൊപ്പം ഓടി രക്ഷപ്പെടുകയായിരുന്നു. ഈ വീഡിയോ വെെറലായതിന് പിന്നാലെ വീണ്ടും വിശാലിന്റെ പ്രണയ ജീവിതം സംബന്ധിച്ച ഗോസിപ്പുകൾ വരുന്നുണ്ട്. ഇത് സിനിമ പ്രമോഷന് വേണ്ടിയാണെന്നാണ് ചിലരുടെ വാദം.

ബോക്‌സ്‌ഓഫീസിൽ വലിയ വിജയം നേടിയ മാർക്ക് ആന്റണിയാണ് അവസാനമായി വിശാലിന്റെതായി പുറത്തിങ്ങിയ ചിത്രം. ഹരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് താരം. ഇതിനിടെയാണ് ഈ വീഡിയോ പ്രചരിച്ചത്.

Puratchi thalapathy #Vishal 😂

It's his new girlfriend 🤣

Edutha paru oru ottam 😀pic.twitter.com/LeHvUStBzO

— Sekar 𝕏 (@itzSekar) December 26, 2023