k

അർജുൻ സർജ, നിക്കി ഗിൽറാണി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം വിരുന്നിലെ കല്യാണ ഗാനം റിലീസായി. രതീഷ് വേഗയുടെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനമാണ് റിലീസായത്. വീനിത് ശ്രീനിവാസന്റെ ആലാപനമാണ് പാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാറാണ് നിർമ്മിക്കുന്നത്. ഇൻവസ്റ്റികേഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുങ്ങുന്നത്. മുകേഷ്, ഗിരീഷ് നെയ്യാർ, അജു വർഗീസ്, ബൈജു സന്തോഷ്‌, ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, സോനാ നായർ, മൻരാജ്, സുധീർ, കൊച്ചുപ്രേമൻ, ജയകൃഷ്ണൻ, പൂജപ്പുര രാധാകൃഷ്ണൻ, വി.കെ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിൻ സാബ്, പോൾ തടിക്കാരൻ, എൽദോ, അഡ്വ.ശാസ്‌തമംഗലം അജിത് കുമാർ, രാജ്‌കുമാർ, സനൽ കുമാർ, അനിൽ പത്തനംതിട്ട, അരുന്ധതി, ശൈലജ, നാൻസി, ജീജാ സുരേന്ദ്രൻ എന്നിവരാണ് മറ്റു താരങ്ങൾ.

കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്ത്, ക്യാമറ രവിചന്ദ്രൻ, പ്രദീപ് നായർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ഹിമഗിരീഷ്, അനിൽകുമാർ, സംഗീതം രതീഷ് വേഗ, സാനന്ദ് ജോർജ്, പശ്ചാത്തല സംഗീതം റോണി റാഫെൽ, ഗാനരചന റഫീഖ് അഹമ്മദ്‌, ബി.കെ ഹരിനാരായണൻ, മോഹൻ രാജൻ (തമിഴ്), പി.ആർ.ഒ പി.ശിവപ്രസാദ്