man

സാവോ പോളോ: ഭർത്താവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റിയ യുവതി പിടിയിൽ. ബ്രസീലിലെ അതിബായിലാണ് സംഭവം. മുപ്പത്തിയൊൻപതുകാരനായ ഭർത്താവിന് തന്റെ സഹോദരപുത്രിയായ പതിഞ്ചുകാരിയുമായുള്ള ബന്ധമാണ് യുവതിയെ കടുംകൈയിലേക്ക് നയിച്ചതെന്നാണ് വിവരം.

പതിനഞ്ചുകാരിയും ഭർത്താവും തമ്മിൽ ശാരീരിക ബന്ധം പുലർത്തുന്നത് യുവതി കണ്ടിരുന്നു. ഇതോടെയാണ് യുവാവിനോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ചത്. ഭർത്താവിന്റെ കൈകാലുകൾ കട്ടിലിൽ ബന്ധിച്ചശേഷം കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം വെട്ടിമാറ്റുകയായിരുന്നു. തുടർന്ന് ക്ലോസറ്റിലിട്ട് ഒഴുക്കിക്കളഞ്ഞു.


ഭർത്താവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റിയ വിവരം യുവതി തന്നെയാണ് പൊലീസിനെ അറിയിച്ചത്. വീണ്ടും തുന്നിച്ചേർക്കാൻ സാധിക്കരുതെന്ന് കരുതിയാണ് ജനനേന്ദ്രിയം ക്ലോസറ്റിലിട്ട് ഒഴുക്കിക്കളഞ്ഞതെന്നും പ്രതി മൊഴി നൽകി. യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിക്കെതിരെ വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.