
(2023 ഡിസംബർ 31 മുതൽ 2024 ജനുവരി 6 വരെ)
അശ്വതി: വാഹനം വാങ്ങാൻ ഉത്തമം. പഠനത്തിനും തൊഴിൽ അന്വേഷിച്ചും, ബിസിനസ്സ് കാര്യങ്ങൾക്കുമായി വിദേശത്ത് പോകും. വസ്തു ഇടപാടിലെ തടസ്സം മാറും. തൊഴിൽ സ്ഥലത്ത് തർക്കങ്ങൾ വർദ്ധിക്കും. കോടതി കാര്യങ്ങൾ നീണ്ടുപോകും. ഭാഗ്യ ദിനം തിങ്കൾ.
ഭരണി: ജോലി കിട്ടാനുള്ള സാമ്പത്തിക കാര്യങ്ങൾ അനുകൂലമാകും. ഗൃഹനിർമ്മാണ തടസ്സം നീങ്ങും. പൊതുവെ ദൈവാനുഗ്രഹം അനുകൂലമാണ്. സ്വന്തം കാര്യം മാറ്റിവച്ച് മറ്റുള്ളവരെ സഹായിക്കും. വസ്തു ഇടപാടിൽ നഷ്ടത്തിന് സാദ്ധ്യത. ഭാഗ്യദിനം ഞായർ.
കാർത്തിക: സാഹിത്യരംഗത്തുള്ളവർക്ക് കഴിവ് തെളിയിക്കാൻ അവസരം. പുതിയ വാഹനം, മൊബൈൽ ഫോൺ എന്നിവ വാങ്ങും. മാറ്റിവച്ച തീർത്ഥയാത്രയ്ക്ക് അവസരമുണ്ടാകും. ബന്ധുക്കളുമായി അകലാൻ സാദ്ധ്യത. ഭാഗ്യ ദിനം വെള്ളി.
രോഹിണി: തൊഴിലിൽ അനുകൂല സാമ്പത്തികം ഉണ്ടാകും. പ്രൊമോഷൻ ഉടനെ നടക്കും. വസ്തുതർക്കം, അതിർത്തി തർക്കം എന്നിവ ഒത്തുതീർപ്പാകും. ലോൺ ബാദ്ധ്യത, തിരിച്ചടവ് എന്നിവ വൈകുന്നതിൽ മനഃക്ലേശം ഉണ്ടാകും. ഭാഗ്യദിനം വ്യാഴം.
മകയിരം: പുതിയ ബിസിനസ്സ് തുടങ്ങാൻ നല്ല സമയം. കായികരംഗത്തുള്ളവർക്കു നേട്ടം. വസ്തു ഇടപാടുകളിലെ തടസ്സം മാറും. കച്ചവടസ്ഥലത്ത് മത്സരമുണ്ടാകും. പ്രേമവിവാഹവുമായി ബന്ധപ്പെട്ട് തടസ്സങ്ങളും എതിർപ്പുകളും ഉണ്ടാകും. ഭാഗ്യദിനം ശനി.
തിരുവാതിര: ആത്മവിശ്വാസം, ദൈവവിശ്വാസം എന്നിവയ്ക്ക് നല്ല ഫലം കിട്ടും. കുടുംബവസ്തു ഭാഗം വയ്ക്കൽ അനുകൂലമാകും. ശത്രുദോഷം മൂലമുള്ള മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം തേടും. മദ്യാസക്തി മൂലം രോഗ ലക്ഷണ സാദ്ധ്യത കൂടും. ഭാഗ്യദിനം ബുധൻ.
പുണർതം: തൊഴിൽ രംഗത്തെ തർക്കങ്ങൾക്ക് പരിഹാരമാകും. പുതിയ സുഹൃത്തുക്കളിൽ നിന്ന് സഹായസഹകരണം ഉണ്ടാകും. വിദേശയാത്ര അനുകൂലമാകും. ദഹനകുറവ് ബുദ്ധിമുട്ടിക്കും. വേണ്ടപ്പെട്ടവരുടെ വിയോഗ വാർത്ത കേൾക്കേണ്ടിവരും. ഭാഗ്യദിനം ഞായർ.
പൂയം: കലാമേഖലകളിൽ പുതിയ പദ്ധതികൾ. പുതിയ കൂട്ടുകെട്ടിലൂടെ മെച്ചമുണ്ടാകും. കുടുംബ വസ്തുവിലുള്ള തർക്കങ്ങൾക്ക് പരിഹാരമാകും. പുതിയ സ്നേഹബന്ധങ്ങൾ ഉണ്ടാവും. ദന്തരോഗത്തിന് ചികിത്സ വേണ്ടിവരും. ഭാഗ്യദിനം ചൊവ്വ.
ആയില്യം: ദൈവാധീനം അനുകൂലം. സാമ്പത്തിക സഹായം കിട്ടും. വിദേശത്തേയ്ക്കുള്ള ഇന്റർവ്യൂ അനുകൂലമാകും. ജലദോഷപ്പനി, കഫശല്യം എന്നിവ വർദ്ധിക്കും. തൊഴിൽസ്ഥലത്തെ ശത്രുതയും ഒറ്റപ്പെടുത്തലും മനസ്സിനെ വേദനിപ്പിക്കും. ഭാഗ്യദിനം വെള്ളി.
മകം: സ്വന്തം വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകും. നൃത്ത, സംഗീത കലകളിൽ മുന്നേറ്റം ഉണ്ടാകും. പ്രതീക്ഷിക്കാത്ത ചെലവുകൾ വരും. ബിസിനസ്സിൽ സാമ്പത്തിക പ്രതിസന്ധിക്ക് സാദ്ധ്യത. സന്ധിവേദന, ഉപ്പൂറ്റിവേദന തുടങ്ങിയവ അസഹ്യമാകും. ഭാഗ്യദിനം ഞായർ.
പൂരം: ഈശ്വരാനുഗ്രഹം അനുകൂലമാണ്. മാറ്റിവച്ച തീർത്ഥയാത്ര പോകാൻ സാധിക്കും. വാഹനം മാറ്റി വാങ്ങും, ബാങ്ക് വായ്പകൾ ലഭിക്കും, പൊലീസ്, പട്ടാളം എന്നീ മേഖലകളിൽ പ്രവേശിക്കാൻ നല്ല സമയം. കുടുംബ ഓഹരിയിൽ തർക്കമുണ്ടാകും. ഭാഗ്യ ദിനം ബുധൻ.
ഉത്രം: പൊതുവെ അനുകൂല കാലം. പുതിയ ജോലിക്ക് സാദ്ധ്യത. പാർട്ട് ടൈം ബിസിനസ്സിന് അനുകൂലം. വിദേശത്തുള്ള ജോലിക്കാർക്കും, ബിസിനസുകാർക്കും നല്ല സമയം. ജോലിസ്ഥലത്ത് ചിലരിൽ നിന്ന് ഒറ്റപ്പെടുത്തൽ നേരിടേണ്ടിവന്നേക്കാം. ഭാഗ്യദിനം ശനി.
അത്തം: ഗൃഹത്തിൽ നിന്ന് മാറിപ്പോയി ജോലി, പഠനം എന്നിവയ്ക്ക് അവസരം. പ്രൊമോഷൻ ലഭിക്കും. സന്താനഭാഗ്യം ഉണ്ടാകും. വസ്തു ഇടപാട് വഴി കിട്ടാനുള്ള സാമ്പത്തികം അനുകൂലമാകും. സന്ധിവേദന രൂക്ഷമായേക്കും. ത്വക്ക് രോഗശല്യത്തിന് സാദ്ധ്യത. ഭാഗ്യദിനം ഞായർ.
ചിത്തിര: വസ്തുവില്പന അനുകൂലമാകും. പുനഃപരീക്ഷകളിൽ ഉന്നത വിജയം. എൻട്രൻസ്, നീറ്റ് എന്നിവയ്ക്ക് അനുകൂല സമയം. കടം കൊടുത്ത സംഖ്യ തിരികെ ലഭിക്കും. വാഹനത്തിനു വേണ്ടി അധിക ചെലവുകൾ വരും. കഫം, ഉദരരോഗ പീഡ എന്നിവയുണ്ടാകും. ഭാഗ്യദിനം ബുധൻ.
ചോതി: പുത്രപൗത്രന്മാർക്കൊപ്പം വിദേശ താമസത്തിന് സൗകര്യമുണ്ടാകും. സർക്കാർ അനുകൂല്യങ്ങൾ ലഭിക്കും. കായികരംഗത്ത് നേട്ടം. പൊലീസ് സ്റ്റേഷൻ, കോടതി എന്നിവയിൽ കയറേണ്ട സാഹചര്യം വരും. ശരിയായ ചികിത്സയില്ലാതെ രോഗദുരിതത്താൽ വലയും. ഭാഗ്യദിനം തിങ്കൾ.
വിശാഖം: മനസ്സിന് ഇണങ്ങിയ ഭൂമി വാങ്ങും. സാമ്പത്തിക സഹായം കിട്ടും, കുടുംബ ഓഹരിയിൽ അനുകൂല തീർപ്പുണ്ടാകും. കുടുംബ വിസ തടസ്സങ്ങൾ മാറും. ഐ.ടി പ്രൊഫഷണലുകൾക്ക് വെല്ലുവിളികൾ നേരിടേണ്ടിവരും. വാടകവീട് മാറാൻ ആലോചിക്കും. ഭാഗ്യദിനം വെള്ളി.
അനിഴം: എൻജിനിയറിംഗ്, ഐ.ടി മേഖലകളിലുള്ളവർക്ക് വിദേശത്ത് അവസരം. കലാവേദികളിലുള്ളവർക്ക് പ്രശസ്തി നേടാൻ ആകും. ഈശ്വരാനൂകുല്യം ഉണ്ട്. സംഘടനാ തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടാകും. മൂത്രാശയ രോഗങ്ങൾക്ക് ചികിത്സ വേണ്ടിവരും. ഭാഗ്യദിനം വ്യാഴം.
തൃക്കേട്ട: ഇഷ്ടദേവതയുടെ അനുഗ്രഹമുണ്ട്. ബാങ്ക് വായ്പ, ഹൗസിംഗ് ലോൺ, സർക്കാർ സഹായം എന്നിവ അനുകൂലം. ജാമ്യം നിൽക്കുവാൻ സമ്മർദ്ദമുണ്ടാകും. കൂട്ടുകെട്ടിലൂടെ ചില അപഖ്യാതിക്ക് ഇരയായേക്കും. ഷെയർ മാർക്കറ്റിൽ കരുതൽ വേണം. ഭാഗ്യദിനം ഞായർ.
മൂലം: പുതിയ വാഹനം വാങ്ങും. ഓൺലൈൻ ബിസിനസ്സിൽ നേട്ടമുണ്ടാകും. വസ്തു ഇടപാടിൽ ലാഭം. ഉല്ലാസ യാത്രകാര്യങ്ങൾക്ക് ശുഭപര്യവസാനം. നറുക്കെടുപ്പുകളിൽ വിജയം. സിനിമ, സീരിയൽ മേഖലയിലുള്ളവർക്ക് പ്രതിസന്ധിയുണ്ടാകും. ഭാഗ്യ ദിനം ശനി.
പൂരാടം: പുതിയ ജോലിക്ക് അനുകൂല സമയം. കാർഷിക മേഖലയിൽ വിജയം. ബിസിനസ്സിൽ കൂടുതൽ നിക്ഷേപം വേണ്ടിവരും. വേണ്ടപ്പെട്ടവരുടെ അകാല മരണം ദുഃഖിപ്പിക്കും. ശാരീരിക ദൗർബല്യം അനുഭവപ്പെടും. മനോദുഃഖ സാദ്ധ്യത. ഭാഗ്യ ദിനം ശനി.
ഉത്രാടം: ഈശ്വരാനുഗ്രഹത്താൽ സാമ്പത്തിക നേട്ടങ്ങൾ വന്നുചേരും. തർക്കമുള്ള കുടുംബ വസ്തു ഭാഗംവയ്ക്കൽ അനുകൂലമായി നടക്കും. വിദേശത്തുള്ളവർക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാകും. തൊഴിൽസ്ഥലത്തുനിന്ന് മാറിനിൽക്കേണ്ട സാഹചര്യം വരും. ഭാഗ്യദിനം ഞായർ.
തിരുവോണം: കൂട്ടുചേർന്നുള്ള ബിസിനസ്സ് നേട്ടമുണ്ടാക്കും. സംഘടനാ തിരഞ്ഞെടുപ്പിലും അഴിച്ചുപണിയിലും സ്ഥാനലബ്ദ്ധി. വിവാഹ തടസ്സങ്ങൾ മാറും. വൃദ്ധരെയും അഗതികളെയും സഹായിക്കും. ഉറക്കക്കുറവ് ഉണ്ടാകും. വസ്തു ഇടപാടിൽ നഷ്ടസാദ്ധ്യത. ഭാഗ്യദിനം തിങ്കൾ.
അവിട്ടം: യാത്രകൾ അനുകൂലമാകും . ഉപരിപഠനത്തിന് വിദേശത്തു പോകും. സൽസന്താന ഭാഗ്യത്തിന് അനുകൂല സമയം. വ്യക്തിബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകും. സാമ്പത്തിക കുറ്റാരോപണം കേൾക്കേണ്ടി വരും. ഭാഗ്യദിനം തിങ്കൾ.
ചതയം: ആചാര്യന്മാരുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹം ലഭിക്കും. കുടുംബസദസ്സുകളിൽ അംഗീകാരം ലഭിക്കും. ജോലിയിൽ പ്രൊമോഷൻ, സാമ്പത്തിക വർദ്ധനവ് എന്നിവയുണ്ടാകും. കടബാദ്ധ്യതകൾ, ബാങ്ക് വായ്പാ തിരിച്ചടവ് എന്നി ബുദ്ധിമുട്ടിച്ചേക്കും. ഭാഗ്യ ദിനം ബുധൻ.
പൂരുരുട്ടാതി: ഗൃഹത്തിൽ മംഗളകാര്യങ്ങൾ നടക്കും. സ്വന്തം കാര്യം മാറ്റിവച്ച് മറ്റുള്ളവരെ സഹായിക്കും. ബിസിനസ്സിൽ നേരിട്ടുള്ള ശ്രദ്ധയും ജാഗ്രതയും വേണം. നിർമ്മാണ മേഖലയിൽ സാമ്പത്തിക പ്രതിസന്ധി. കുടുംബ കോടതിയിലെ കേസ് അനുകൂലമാകും. ഭാഗ്യദിനം വ്യാഴം.
ഉത്രട്ടാതി: വിദേശത്ത് ജോലിക്കു ശ്രമിക്കുന്നവർക്ക് അനുകൂല സമയമാണ്. പ്രതിസന്ധിയിൽ അന്യരുടെ സഹായം ലഭിക്കും. ചെറിയ ഭാഗ്യക്കുറികൾ അനുകൂലമാകും. രഹസ്യ ബന്ധങ്ങൾ കുടുംബജീവിതത്തെ വഷളാകും. പിടിവാശിയും മുൻകോപവും മൂലം ബന്ധുജനങ്ങൾ അകലും. ഭാഗ്യദിനം ബുധൻ.
രേവതി: മിത്രങ്ങളിൽ നിന്ന് സഹായം. വീട് പുതുക്കിപ്പണിയും. ആഭരണങ്ങൾ മാറ്റിവാങ്ങും. പൂർവിക സ്വത്തിന്റെ അവകാശം അനുകൂലമാകും. നൃത്തമത്സരങ്ങളിൽ വിജയം. ബിസിനസ്സിൽ സാമ്പത്തിക പ്രതിസന്ധി. കൊടുത്ത പണം തിരികെ കിട്ടാൻ വൈകും. ഭാഗ്യ ദിനം ചൊവ്വ.