
കറുത്ത് നല്ല കട്ടിയുള്ള പുരികം ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. എന്നാൽ നിരവധി പേരെ അലട്ടുന്ന സൗന്ദര്യ പ്രശ്നമാണ് പുരികം കൊഴിഞ്ഞുപോകുന്നത്. വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ചുതന്നെ കട്ടിയുള്ള പുരികം നിങ്ങൾക്ക് സ്വന്തമാക്കാം.
സവാള ജ്യൂസ് തേക്കുന്നത് വഴി കട്ടിയുള്ള നല്ല കറുത്ത പുരികം നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കും. സവാളയിൽ വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയടക്കം അടങ്ങിയിട്ടുണ്ട്. ഇത് പുരികം വളരാൻ സഹായിക്കും. സവാളയുടെ നീരെടുത്ത് പതിനഞ്ച് മിനിട്ട് പുരികത്തിൽ പുരട്ടിയ ശേഷം കഴുകിക്കളയാം. പതിവായി ഇങ്ങനെ ചെയ്താൽ നല്ല റിസൽട്ട് ഉണ്ടാകും.
ആവണക്കെണ്ണയാണ് മറ്റൊരു പോംവഴി. ഒരു തുണി ആവണക്കെണ്ണയിൽ മുക്കിയ ശേഷം പുരികത്തിൽ തേച്ചുപിടിപ്പിക്കുക. രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് ഇങ്ങനെ ചെയ്ത്, രാവിലെ കഴുകിക്കളയാം. പതിവായി ഇങ്ങനെ ചെയ്താൽ കറുത്ത കട്ടിയുള്ള പുരികം സ്വന്തമാക്കാം.
കറ്റാർവാഴയുടെ ജെൽ പുരികത്തിൽ പുരട്ടുന്നതും വളരെ നല്ലതാണ്. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇത് പുരട്ടി, രാവിലെ ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. പതിവായി ഇങ്ങനെ ചെയ്താൽ പുരികം കൊഴിച്ചിൽ നിൽക്കും.