
ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ജീവികളിലൊന്നാണ് പാമ്പ്. വിഷമില്ലാത്ത പാമ്പുകളെ ദൂരെ നിന്ന് കാണുന്നതുപോലും പലർക്കും പേടിയാണ്. പാമ്പ് പരിശീലകർ ഇവയുമായി അടുത്തിടപഴകാറുണ്ട്. എന്നാൽ ഒരു കൊച്ചുകുട്ടി കൂറ്റൻ പാമ്പിനൊപ്പം കളിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് നിർഭയനായ കുട്ടിയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. സർപ്പത്തിന്റെമേൽ ഇരിക്കുകയും, അതിന്റെ തലയിൽ പിടിക്കുകയുമൊക്കെ ചെയ്യുകയാണ് കുട്ടി. പാമ്പ് കുട്ടിയെ ഉപദ്രവിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.
ലക്ഷക്കണക്കിനാളുകൾ കണ്ട വീഡിയോ 5, 20,000ത്തിലധികം പേരാണ് ലൈക്ക് ചെയ്തത്. അതേസമയം, കുട്ടിയുടെ പ്രവൃത്തിയേയും അവന്റെ മാതാപിതാക്കളെയും വിമർശിച്ചുകൊണ്ടുള്ള ചില കമന്റുകളും വീഡിയോയുടെ താഴെ വരുന്നുണ്ട്.
കുട്ടിയ്‌ക്ക് അപകടമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും മാതാപിതാക്കൾ ഇത് പ്രോത്സാഹിപ്പിക്കരുതെന്നുമാണ് ഒരാൾ കമന്റ് ചെയ്‌തിരിക്കുന്നത്. അതേസമയം, കുട്ടി ധൈര്യശാലിയാണെന്ന് പറയുന്നവരും ഉണ്ട്.