
സിജുവിൽസനെ നായകനാക്കി ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം കണ്ണൂരിൽ ആരംഭിച്ചു. ഒരു മെയിൽ നഴ്‌സിന്റേയും ഫീമെയിൽ നഴ്സിന്റേയും ജീവിതത്തിലൂടെയുള്ള യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ഷെയ്ൻ നിഗം സണ്ണി വെയ്ൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ വേല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ നമൃതയാണ് നായിക. സിദ്ദിഖ്, ബാലു വർഗീസ്, ധീരജ് ഡെന്നി, മനോജ്.കെ.യു, ലെന എന്നിവരാണ് മറ്റ് താരങ്ങൾ. ടൊവിനോ തോമസ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രം റിയോണ റോണ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാൻമല, സജ്മനിസാം, ബാബുപ്രസാദ്, ബിബിൻ ജോഷ്വാ എന്നിവരാണ് നിർമ്മിക്കുന്നത്. തിരക്കഥ
സന്ധീപ് സദാനന്ദൻ, ദീപു .എസ് .നായർ. സംഗീതം രാഹുൽ രാജ്, ഛായാഗ്രാഹണം രവിചന്ദ്രൻ, എഡിറ്റിംഗ് അഖിലേഷ് മോഹൻ, പ്രൊഡക്ഷൻ മാനേജർ നജീർ, പ്രൊഡക്ഷൻ എക്സിക്കൂട്ടിവ് പ്രസാദ് നമ്പ്യാങ്കാവ്, പി.ആർ.ഒ വാഴൂർ ജോസ്.