police

ഷാർജ: പുതുവത്സര ദിനം വളരെ ഗംഭീരമായി ആഘോഷിക്കുന്ന എമിറേറ്റാണ് ഷാർജ. എന്നാൽ ഗാസ മുനമ്പിലെ പാലസ്തീൻകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഈ വർഷം പുതുവത്സര ആഘോഷങ്ങളിൽ പടക്കങ്ങൾ ഒഴിവാക്കിയിരിക്കുകയാണ്. ഇക്കാര്യം ഷാർജ പൊലീസാണ് തങ്ങളുടെ എക്സ് പേജിലൂടെ അറിയിച്ചത്. നിരോധനം ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെയാണ് പൊലീസ് മുന്നറിയിപ്പ് നൽകിയത്.

ഗാസ മുനമ്പിലെ തങ്ങളുടെ സഹോദരങ്ങളോടുള്ള ഐക്യദാർഢ്യത്തിന്റെയും മാനുഷിക സഹകരണത്തിന്റെയും ഭാഗമായി ആഘോഷത്തിൽ പടക്കങ്ങൾ പൊട്ടിക്കുന്നത് നിരോധിച്ചിരിക്കുന്നതായി പൊലീസ് പറഞ്ഞു. വലിപ്പത്തിലും ജനസംഖ്യയിലും യു എ ഇയിലെ മൂന്നാമത്തെ വലിയ എമിറേറ്റാണ് ഷാർജ.

مؤكدة أن التضامن الإنساني فكر مترسخ تنتهجه إمارة الشارقة
*شرطة الشارقة تمنع احتفالات الألعاب النارية في ليلة رأس السنة الميلادية 2024*https://t.co/Er4kumaDGZ pic.twitter.com/Ea3egvRGqU

— شرطة الشارقة (@ShjPolice) December 26, 2023

അതേസമയം, ക്രിസ്‌മസ്,​ പുതുവത്സരം മുതലാക്കി ആകാശത്തും നിരത്തിലും വലിയ രീതിയിൽ ടിക്കറ്റുകൾക്ക് വില ഉയർത്തിയിട്ടുണ്ട്. ഇതോടെ നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ച് പ്രവാസികൾ. ഗൾഫ്,​ യൂറോപ്പ്,​ അമേരിക്ക എന്നിവിടങ്ങളിൽ നിന്നെല്ലാം വിമാന നിരക്ക് വർദ്ധിച്ചിട്ടുണ്ട്. ബഡ്ജറ്റ് എയർലൈനായ എയർഇന്ത്യ എക്സ്‌പ്രസിൽ ഉൾപ്പെടെ. ജിദ്ദയിൽ നിന്ന് നാലംഗ കുടുംബത്തിന് നാട്ടിലെത്താൻ രണ്ടര ലക്ഷത്തോളം രൂപ വേണം. ഇക്കണോമി ക്ലാസിൽ 70,000 - 80,000 രൂപ നൽകണം. സാധാരണ 25,000 രൂപയാണ്. ന്യൂയോ‌ർക്ക് - കൊച്ചി 1,80,000 - 2,20,000 രൂപ. സാധാരണ 75,000 - 85,000 മതി. ലണ്ടൻ - കൊച്ചി. 1,60,000 രൂപ. സാധാരണ 50,000 രൂപയാണ്.