
കറാച്ചി : കറാച്ചി തുറമുഖം ലക്ഷ്യമാക്കി ചെങ്കടലിലൂടെ സഞ്ചരിച്ച കണ്ടെയ്‌നർ കപ്പലിന് നേരെ ഹൂതി ഡ്രോൺ ആക്രമണം. സൗദി അറേബ്യയിലെ കിംഗ് അബ്ദുള്ള തുറമുഖത്ത് നിന്ന് പുറപ്പെട്ട മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് 8 എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആളപായമില്ല. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യെമനിലെ ഹൂതി വിമതർ നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾ മൂലം ചെങ്കടൽ വഴിയുള്ള ഗതാഗതം മിക്ക ഷിപ്പിംഗ് കമ്പനികളും ഉപേക്ഷിക്കുകയാണ്. ദക്ഷിണാഫ്രിക്കൻ തീരത്തെ ഗുഡ് ഹോപ് മുനമ്പ് വഴിയുള്ള പാതയാണ് ബദലായി സ്വീകരിക്കുന്നത്.