sensex

കൊ​ച്ചി​:​ ​പു​തു​വ​ത്സ​ര​ത്തി​ന് ​മു​ന്നോ​ടി​യാ​യു​ള്ള​ ​സാ​ന്താ​ക്ളോ​സ് ​റാ​ലി​യി​ൽ​ ​മു​ഖ്യ​ ​ഓ​ഹ​രി​ ​സൂ​ചി​ക​ക​ളാ​യ​ ​സെ​ൻ​സെ​ക്സും​ ​നി​ഫ്റ്റി​യും​ ​റെ​ക്കാ​ഡ് ​പു​തു​ക്കി​ ​ഇ​ന്ന​ലെ​യും​ ​മി​ക​ച്ച​ ​മു​ന്നേ​റ്റം​ ​കാ​ഴ്ച​വ​ച്ചു.​ ​സെ​ൻ​സെ​ക്സ് ​ഇ​ന്ന​ലെ​ 701.63​ ​പോ​യി​ന്റ് ​നേ​ട്ട​ത്തോ​ടെ​ 72,038​ൽ​ ​വ്യാ​പാ​രം​ ​പൂ​ർ​ത്തി​യാ​ക്കി.​ ​ദേ​ശീ​യ​ ​സൂ​ചി​ക​യാ​യ​ ​നി​ഫ്റ്റി​ 213.4​ ​പോ​യി​ന്റ് ​ഉ​യ​ർ​ന്ന് 21,654.7​ ​ൽ​ ​അ​വ​സാ​നി​ച്ചു.​ ​ബാ​ങ്കിം​ഗ്,​ ​വാ​ഹ​ന,​ ​മെ​റ്റ​ൽ,​ ​ഐ.​ടി​ ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ലെ​ ​ഓ​ഹ​രി​ക​ളി​ൽ​ ​മി​ക​ച്ച​ ​വാ​ങ്ങ​ൽ​ ​താ​ത്പ​ര്യം​ ​ദൃ​ശ്യ​മാ​യി.​ ​അ​ൾ​ട്രാ​ടെ​ക്ക്,​ ​ഹി​ണ്ടാ​ൽ​കോ,​ ​ബ​ജാ​ജ് ​ഓ​ട്ടോ,​ ​എ​ച്ച്.​ഡി.​എ​ഫ്.​സി​ ​ബാ​ങ്ക്,​ ​ടാ​റ്റ​ ​മോ​ട്ടോ​ഴ്സ്,​ ​ജെ.​എ​സ്.​ഡ​ബ്ള​‌്യു​ ​സ്റ്റീ​ൽ,​ ​ഗ്രാ​സിം,​ ​ഭാ​ര​തി​ ​എ​യ​ർ​ടെ​ൽ,​ ​ഐ​ഷ​ർ​ ​മോ​ട്ടോ​ഴ്സ് ​എ​ന്നി​വ​യാ​ണ് ​ഇ​ന്ന​ലെ​ ​നേ​ട്ട​മു​ണ്ടാ​ക്കി​യ​ ​മു​ൻ​നി​ര​ ​ഓ​ഹ​രി​ക​ൾ.
ആ​ഗോ​ള​ ​മേ​ഖ​ല​യി​ലെ​ ​അ​നു​കൂ​ല​ ​വാ​ർ​ത്ത​ക​ളും​ ​വി​ദേ​ശ​ ​നി​ക്ഷേ​പ​ക​രു​ടെ​ ​പ​ണ​മൊ​ഴു​ക്കും​ ​വി​പ​ണി​ക്ക് ​ക​രു​ത്ത് ​പ​ക​ർ​ന്നു.​ ​ബോം​ബെ​ ​ഓ​ഹ​രി​ ​എ​ക്സ്ചേ​ഞ്ചി​ൽ​ ​ലി​സ്റ്റ് ​ചെ​യ്ത​ ​ക​മ്പ​നി​ക​ളു​ടെ​ ​വി​പ​ണി​ ​മൂ​ല്യ​ത്തി​ൽ​ ​ഇ​ന്ന​ലെ​ ​മാ​ത്രം​ 2.5​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​വ​ർ​ദ്ധ​ന​യാ​ണു​ണ്ടാ​യ​ത്.

ആഗോള വിപണികളിലും കുതിപ്പ്

അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടുത്ത വർഷം മാർച്ചിന് മുൻപ് പലിശ കുറച്ചേക്കുമെന്ന വാർത്തകൾ ആഗോള ഓഹരികളിൽ വലിയ മുന്നേറ്റം സൃഷ്ടിച്ചു. ജപ്പാനിലെ നിക്കി സൂചിക 1.15 ശതമാനം ഉയർന്നു. ഹോങ്കോഗിംലെ ഹാംഗ് സെംഗ് 1.74 ശതമാനവും ലണ്ടനിലെ എഫ്.ടി.എസ്.ഇ 0.6 ശതമാനവും ഉയർന്നു.

ചൈനയിൽ നിന്ന് ഫണ്ടുകൾ ഇന്ത്യയിലേക്ക്

ചൈനയിലെ ഓഹരികൾ വിറ്റുമാറി ഇന്ത്യൻ വിപണിയിലേക്ക് പണമൊഴുക്കുന്നതാണ് വാൾസ്ട്രീറ്റിലെ പുതിയ മുദ്രാവാക്യം. ഇതോടെ ആഗോള ഫണ്ടുകളുടെ ഏറ്റവും വലിയ നിക്ഷേപ കേന്ദ്രമായി ഇന്ത്യ മാറുകയാണ്. ഡിസംബറിൽ മാത്രം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 57,275 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യയിൽ വാങ്ങിയത്.

എണ്ണ വിലയിലെ ഇടിവും ആവേശം

ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ബാരലിന് 8 ഡോളറിലും താഴെ തുടരുന്നതാണ് നിക്ഷേപകർക്ക് ഉൗർജം പകരുന്ന മറ്റൊരു കാരണം.