
ഹൈദരാബാദ്: തെലങ്കാനയിൽ മന്ത്രിമാർക്ക് പുതിയ ചുമതല നൽകി മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി. മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല കൂടി നൽകി. അതത് ജില്ലകളുടെ രക്ഷാകർതൃ ചുമതലയാണ് നൽകിയിട്ടുള്ളത്. ജില്ലാ രക്ഷാകർതൃ മന്ത്രിമാർ എന്ന് ഇവർ അറിയപ്പെടും. ലോക്‌സഭാ തിരഞ്ഞെടുപ്പു കൂടി മുന്നിൽ കണ്ടുള്ള തീരുമാനമാണെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് ജില്ലകളുടെ ചുമതല മന്ത്രിമാർക്ക് നൽകുന്നത് ഇതാദ്യമാണ്. മഹാരാഷ്ട്രയിലും കര്‍ണാടകയിലും ഇത്തരത്തിൽ മന്ത്രിമാർക്ക് ചുമതല നൽകിയിട്ടുണ്ട്.