
തിരുവനന്തപുരം: നവോത്ഥാന കേരളത്തിന്റെ രക്തസാക്ഷിയായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ കുറിച്ച് മോശം പരാമർശം നടത്തിയ ചലചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തിനെ സംരക്ഷിച്ച് നിറുത്തുന്ന സർക്കാർ നയം അപലപനീയമാണെന്ന് സാമൂഹിക മുന്നേറ്റ മുന്നണി യോഗം വിലയിരുത്തി. ഔദ്യോഗിക സ്ഥാനത്തിരുന്ന് മോശം വർത്തമാനങ്ങൾ പറയുന്ന ഇത്തരക്കാരെ സംരക്ഷിക്കുന്നതിലൂടെ സർക്കാരിന്റെ പ്രതിച്ഛായയ്ക്കാണ് കോട്ടം വരുന്നതെന്ന് ചെയർമാൻ കെ.പി.അനിൽദേവ് പറഞ്ഞു. സർക്കാർ അദ്ദേഹത്തെ പുറത്താക്കിയില്ലെങ്കിൽ 150ാം രക്തസാക്ഷി വർഷം അചരിക്കുന്ന വേലായുധപ്പണിക്കരോടുള്ള നീതികേടായിരുക്കുമെന്ന് ജനറൽ സെക്രട്ടറി ഡോ. ബി. അബ്ദുൾ സലാമും അഡ്വ. സെബാസ്റ്റ്യൻ ജോസഫും പറഞ്ഞു.