lacknow

ലക്‌നൗ: വാഹനാപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ പോലും ശ്രദ്ധിക്കാതെ ഏഴ് ലക്ഷം രൂപയുടെ കോഴികളെ അടിച്ചുമാറ്റി നാട്ടുകാർ.

ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. കനത്ത മൂടൽ മഞ്ഞിനാൽ ഡ്രൈവർമാർക്ക് ദൂരക്കാഴ്‌ച ലഭിക്കാതെ വന്നതോടെ എൻ.എച്ച് 19 ദേശീയപാതയിൽ ഒന്നിനു പിന്നാലെ വാഹനങ്ങൾ ഇടിക്കുകയായിരുന്നു. 12 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഒരാൾ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇടിച്ച വാഹനങ്ങൾക്കൊപ്പം കോഴികളുമായി പോകുന്ന പിക്കപ്പ് ലോറിയുമുണ്ടായിരുന്നു. എന്നാൽ പരിക്കേറ്റവരെ പോലും നോക്കാതെ നാട്ടുകാരിൽ ചിലർ കോഴികളുമായി മുങ്ങുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറലാണ്. ചാക്കിലാക്കിയും കൈക്കുള്ളിലുമാക്കി പറ്റുന്നത്ര കോളികളെ കൊണ്ട് ആളുകൾ പോകുന്നതാണ് വീഡിയോയിലുള്ളത്.