devotees

ചെങ്ങന്നൂർ: പമ്പയാറ്റിൽ ഒഴുക്കിൽ പെട്ട് കാണാതായ ശബരിമല തീർത്ഥാടകരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ചെങ്ങന്നൂർ പാറക്കടവിൽ ഒഴുക്കിൽപെട്ട തമിഴ്‌നാട് സ്വദേശികളായ സന്തോഷ് (19), അവിനാശ് (21) എന്നിവരാണ് മുങ്ങിമരിച്ചത്. ഇരുവരും ചെന്നൈ സ്വദേശികളാണ്. ശബരിമല ദർശനത്തിന് ശേഷം ചെങ്ങന്നൂരെത്തി കുളിക്കാനിറങ്ങിയപ്പോഴാണ് ദുരന്തമുണ്ടായത്.

അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട സംഭവവും നേരത്തെയുണ്ടായിരുന്നു. എറണാകുളം പെരുമ്പാവൂരിലായിരുന്നു സംഭവം. കീഴില്ലം പരുത്തുവയലിപ്പടിയിൽ ശബരിമല ദർശനം കഴിഞ്ഞ് വരികയായിരുന്നവരുടെ വാഹനം അപകടത്തിൽപെടുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ നടന്ന സംഭവത്തിൽ കർണാടകയിലെ കൂർഗ് സ്വദേശിയായ ഡ്രൈവർ ചന്ദ്രു മരിച്ചു. വാഹനത്തിലെ മൂന്ന് അയ്യപ്പഭക്തർക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി സമീപത്തെ സ്വകാര്യവ്യക്തിയുടെ മതിലിലും അടുത്തുള്ള മരത്തിലുംചെന്നിടിക്കുകയായിരുന്നു.