d

മുടി കൊഴിച്ചിലിന് ഒപ്പം മിക്കവരെയും ഒരു പോലെ അലട്ടുന്ന ഒന്നാണ് അകാലനര. നര മാറ്റാൻ പലവിധ മാർഗങ്ങൾ പരീക്ഷിച്ച് ഒടുവിൽ ഹെയർ ഡൈയിൽ അഭയം തേടുകയാണ് പതിവ്. എന്നാൽ ചില പ്രകൃതിദത്ത മാർഗങ്ങൾ വഴി മുടിയെ നരയിൽ നിന്ന് കാത്തുരക്ഷിക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം.

നെല്ലിക്കയും കറിവേപ്പിലയുമാണ് ഇതിന് വേണ്ട പ്രധാന ചേരുവകൾ. ​ ഇതിനൊപ്പം നാല് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും വേണം. ഈ മിശ്രിതം തയ്യാറാക്കുന്നതിനായി മൂന്നു നാല് നെല്ലിക്കകൾ എടുക്കാം. ഇതിനൊപ്പം കുറച്ച് കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് ചൂടാക്കണം. ഇങ്ങനെ 15 മിനിട്ട് ചൂടാക്കാം. ഇതിന് ശേഷം എണ്ണ തണുക്കാൻ അനുവദിക്കണം. തുടർന്ന് എണ്ണ അരിച്ചെടുത്ത് കുപ്പിയിൽ അടച്ചുവച്ച് സൂക്ഷിക്കാം. ഒന്നിടവിട്ട ദിവസങ്ങളിൽ ഈ എണ്ണ മുടിയിൽ തേച്ച് പിടിപ്പിക്കണം. നന്നായി മസാജും ചെയ്യണം. ഒരു മണിക്കൂർ എണ്ണ ഇങ്ങനെ മുടിയിൽ നിലനിറുത്തിയാൽ നല്ലത്. അതിന് ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം. കൃത്യമായി ഈ എണ്ണ ഉപയോഗിക്കുന്നതിലൂടെ നരയ്ക്ക് പരിഹാരമുണ്ടാകും. മുടിയുടെ കറുപ്പ് നിറം ലഭിക്കുന്നതിനൊപ്പം മുടി തിളങ്ങുകയും ചെയ്യും.