
ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും കനത്തമൂടൽ മഞ്ഞിൽ ഡൽഹിയിൽ വിമാന, ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. ഇന്നലെ രാവിലെ 8:30 വരെ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ട 28ഉം പുറപ്പെടേണ്ട 15ഉം അന്താരാഷ്ട്ര വിമാനങ്ങളെ മൂടൽമഞ്ഞ് ബാധിച്ചു. ആഭ്യന്തര സർവീസുകളിൽ ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ട 42 വിമാനങ്ങളും ലാൻഡ് ചെയ്യേണ്ട 25 വിമാനങ്ങളും വൈകി. ഡൽഹി, ഉത്തർപ്രദേശ്,പഞ്ചാബ് മേഖലയിൽ വ്യാപകമായി രാത്രിയും പുലർച്ചെയും മൂടൽമഞ്ഞ് വ്യാപിക്കുന്നത് വടക്കെ ഇന്ത്യയിൽ ട്രെയിൻ സർവീസുകളെയും ബാധിച്ചു.
അതിനിടെ കാഴ്ച മറയ്ക്കുന്ന തരത്തിൽ മൂടൽമഞ്ഞുണ്ടായതിനെത്തുടർന്ന് ആഗ്ര ലക്നൗ എക്സ്പ്രസിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. 12ലധികം പേർക്ക് പരിക്കേറ്റു.
വാഹനങ്ങൾ ഒന്നിനു പിറകെ ഒന്നായി ഇടിക്കുകയായിരുന്നു. ബസുകളും കാറുകളും കൂട്ടിയിടിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി,