
സെഞ്ചൂറിയന്‍: മുന്‍ നായകന്‍ ഡീന്‍ എല്‍ഗാറിന്റെ അപരാജിത സെഞ്ച്വറി (140*) മികവില്‍ ഇന്ത്യക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ക്കൈ. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 245ന് മറുപടിയായി രണ്ടാം ദിനം വെളിച്ചക്കുറവ് കാരണം നേരത്തെ കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് എന്ന നിലയിലാണവര്‍.
211 പന്തുകളില്‍ 23 ബൗണ്ടറികള്‍ പായിച്ചാണ് എള്‍ഗാര്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. ഡേവിഡ് ബെഡിങ്ങാം (56) അര്‍ത്ഥ സെഞ്ച്വറി നേടി. എയ്ഡന്‍ മാര്‍ക്രം (5), ടോണി ഡി സോര്‍സി (28), കീഗന്‍ പീറ്റേഴ്‌സന്‍ (2), കൈല്‍ വൈറയ്ന്‍ (4) എന്നിവരാണ് പുറത്തായ ബാറ്റര്‍മാര്‍. മാര്‍ക്കോ ജാന്‍സന്‍ (3*) പുറത്താകാതെ നില്‍ക്കുന്നു.
ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പ്രസീദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍ രാഹുല്‍ (101) നേടിയ സെഞ്ച്വറി മികവിലാണ് ഇന്ത്യ 245 എന്ന സ്‌കോറിലെത്തിയത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കാഗിസോ റബാഡ അഞ്ച് വിക്കറ്റും നാന്ദ്രെ ബര്‍ഗര്‍ മൂന്ന് വക്കറ്റും വീഴ്ത്തിയപ്പോള്‍ ജെറാഡ് കോട്‌സി, മാര്‍ക്കോ യാന്‍സന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.