d

കൊച്ചി: കേരളത്തിലെ ഹ്രസ്വദൂര റെയിൽ യാത്രാദുരിതം പരിഹരിക്കുന്നതിന് ആറ് മെമു സർവീസുകൾ കൂടി അനുവദിക്കണമെന്ന നിർദ്ദേശം കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ. റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റിയാണ് നിർദ്ദേശം റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും റെയിൽവേ ബോർഡിനും സമർപ്പിച്ചത്. അംഗീകാരമായാൽ വിദ്യാർത്ഥികളുടേയും ജോലിക്കാരുടേയും യാത്രാക്ലേശത്തിന് പരിഹാരമാകുമെന്ന് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് പറഞ്ഞു.


തിരുവനന്തപുരം, കായംകുളം, കോട്ടയം, കൊച്ചി, ഷൊർണൂർ, കോഴിക്കോട് തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഷട്ടിൽ സർവീസുകൾക്കാണ് നിർദ്ദേശം. മെമു ട്രെയിനുകൾ പ്രധാന റൂട്ടുകളിൽ തുടർച്ചയായി ഓടിക്കാനാണ് ലക്ഷ്യമിടുന്നത്. റെയിൽവേ പുതുതായി അവതരിപ്പിക്കുന്ന വന്ദേമെട്രോയും കേരളം പ്രതീക്ഷിക്കുന്നു. ഇത് മെമു മാതൃകയിലുള്ളതാണ്. വരാനിരിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ കേരളത്തിന് അനുവദിക്കണമെന്നും കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സമിതി നിർദ്ദേശിച്ചിട്ടുണ്ട്. ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ടാണിത്.

അതേസമയം വന്ദേഭാരതിനും മോഭാരതിനും പിന്നാലെ ദീർഘദൂര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനായ അമൃത് ഭാരത് അയോദ്ധ്യയിൽ പ്രധാനമന്ത്രി രേന്ദ്രമോദി 30ന് ഫ്ളാഗ് ഓഫ് ചെയ്യും. ആദ്യ ട്രെയിൻ അയോദ്ധ്യ ദർഭംഗ (ബീഹാർ) റൂട്ടിലായിരിക്കും. രണ്ടാമത്തെ ട്രെയിൻ ബംഗളൂരു മാൾഡ (ബംഗാൾ) റൂട്ടിലായിരിക്കും. അയോദ്ധ്യയിൽ നിന്ന് ആറ് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളും മോദി ഫ്ളാഗ് ഓഫ് ചെയ്യും

ഫ്ളാഗ് ഓഫ് കഴിഞ്ഞാലും മാസങ്ങളോളം ഓടിച്ച് സാങ്കേതിക പ്രശ്നങ്ങളെല്ലാം പരിഹരിച്ച ശേഷമാവും അമൃത് ഭാരതിന്റെ റെഗുലർ സർവീസെന്ന് തിങ്കളാഴ്ച ന്യൂഡൽഹി റെയിൽ വേസ്റ്റേഷനിൽ ട്രെയിൻ പരിശോധിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.കുറഞ്ഞ ചെലവിൽ ദീർഘദൂര സർവീസ് ലക്ഷ്യമിട്ടാണ് അമൃത് ഭാരത് വരുന്നത്. 800 കിലോമീറ്ററിലേറെ ദൂരവും നിലവിൽ പത്ത് മണിക്കൂറിലേറെ യാത്രാസമയവുമുള്ള നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് അമൃത് ഭാരത് ട്രെയിനുകൾ.അതിഥി തൊഴിലാളികളടക്കം സാധാരണക്കാരെ ലക്ഷ്യമിട്ടാണ് സ്ലീപ്പർ കം അൺറിസർവ്ഡ് ട്രെയിൻ. അന്ത്യോദയ, വന്ദേ സാധാരൺ എക്സ്പ്രസുകൾക്ക് പകരമാണിത്. എക്സ്പ്രസ് ട്രെയിൻ നിരക്കിലാകും ടിക്കറ്റുകൾ. ഓറഞ്ചും ചാരനിറവുമാണ് ട്രെയിനിന്