
ചെന്നൈ: ചെന്നൈ നഗരത്തിലെ 30 സ്ഥലങ്ങളിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണി. ഡി.ജി.പി ഓഫീസിലേയ്ക്ക് മെയിൽ സന്ദേശം വരികയായിരുന്നു. മറീനാ, ബസന്ത് നഗർ ബീച്ചുകളിൽ ഉൾപ്പെടെ 30 ഇടങ്ങളിൽ സ്ഫോടനം നടത്തുമെന്നാണ് ഭീഷണി. പൊലീസ് പരിശോധന നടത്തി. കഴിഞ്ഞ ദിവസം മുംബയിലും ബോംബ് ഭീഷണിയുണ്ടായിരുന്നു.