tiger

വയനാട്: വാകേരി സിസിയിൽ നരഭോജി കടുവയെ പിടികൂടിയതിന് പിന്നാലെ കണ്ട കടുവയുടെ സാന്നിദ്ധ്യം വീണ്ടും.രാത്രി ഒൻപതരയോടെ ഇറങ്ങിയ കടുവ ഒരു ആടിനെ കൊന്നു. വാകേരിയിലെ വർഗീസിന്റെ ആടിനെയാണ് കൊന്നത്. കഴിഞ്ഞദിവസം ഒരു പശുവിനെ കടുവ കൊന്ന് ഭക്ഷിച്ചിരുന്നു. ഞാറക്കാട്ടിൽ സുരേന്ദ്രന്റെ തൊഴുത്തിൽ കെട്ടിയ പശുവിനെയാണ് കൊന്നത്.

ഞാറക്കാട്ടിൽ സുരേന്ദ്രൻ രാവിലെ നടക്കാനിറങ്ങവെ പശു തൊഴുത്തിന് പുറത്ത് നിൽക്കുന്നതാണ് കണ്ടത്. കാരണം അന്വേഷിച്ചപ്പോൾ പാതി തിന്ന നിലയിൽ പശുകിടാവിന്റെ ശരീരം കണ്ടെത്തി.എട്ട് മാസത്തോളം പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. സമീപത്ത് നിന്നും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ വഴിയും പ്രദേശത്ത് കടുവയിറങ്ങിയെന്ന് സ്ഥിരീകരിച്ചിരുന്നു.

വാകേരിയിൽ നരഭോജി കടുവയെ ലഭിച്ച സ്ഥലത്ത് നിന്നും വെറും അഞ്ച് കിലോമീറ്റർ മാത്രം അകലെയാണ് ഇപ്പോൾ മറ്റൊരു കടുവയെ കണ്ടെത്തിയത്. പ്രദേശവാസികൾ ഇതോടെ വലിയ ആശങ്കയിലാണ്.