vishal

അജ്ഞാത കാമുകിക്കൊപ്പം ന്യൂയോർക്കിൽ ചുറ്റിക്കറങ്ങുന്ന നടൻ വിശാലിന്റെ വീഡിയോയിൽ ഒടുവിൽ സത്യാവസ്ഥ പുറത്ത്. ഒരു യുവതിയെ ചേർത്തുപിടിച്ച് വിശാൽ ന്യൂയോ‌ർക്ക് നഗരത്തിലൂടെ രാത്രിയിൽ സംസാരിച്ചുകൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആരോ വീഡിയോ ചിത്രീകരിക്കുന്നത് മനസിലാക്കി വസ്‌ത്രം തലയിൽകൂടി മൂടികൊണ്ട് നടൻ ഓടിപ്പോകുന്നതും വീഡിയോയിലുണ്ട്. ഇത് ഏറെ വൈറലായിരുന്നു. അവിവാഹിതനായ വിശാൽ കാമുകിയോടൊപ്പം വിദേശത്ത് കറങ്ങിനടക്കുന്നുവെന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. ഇപ്പോഴിതാ താരം തന്നെയാണ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Is that Actor @VishalKOfficial walking with someone in NYC 🤔 pic.twitter.com/ddMESEuKOq

— Ramesh Bala (@rameshlaus) December 26, 2023

പ്രാങ്ക് വീഡിയോ ആണ് അതെന്നും തന്റെ ബന്ധുക്കളാണ് ഇതിന് പിന്നിലെന്നും വിശാൽ സമൂഹമാദ്ധ്യമ പോസ്റ്റിൽ

വ്യക്തമാക്കി. 'വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്താനുള്ള സമയമായിരിക്കുന്നു. സംഭവം പകുതി സത്യമാണ്. വീഡിയോയിലെ ലൊക്കേഷന്റെ കാര്യം ശരിയാണ്. ഞാനിപ്പോൾ ന്യൂയോർക്കിലാണ്.

എന്റെ കസിൻസുമായി അവധിക്കാലം ആഘോഷിക്കാറുള്ള സ്ഥിരം സ്ഥലമാണത്. തിരക്ക് പിടിച്ച ജീവിതത്തിനിടയ്ക്ക് എല്ലാവർഷവും ചെയ്യാറുള്ള പതിവ് കാര്യമാണത്. വീഡിയോയിലെ ബാക്കി കാര്യങ്ങൾ പ്രാങ്ക് ആണ്. ക്രിസ്‌മസ് ദിനത്തിൽ എന്റെ കസിൻസ് തന്നെ സംവിധാനം ചെയ്യുകയും ചിത്രീകരിക്കുകയും അഭിനയിക്കുകയും ചെയ്തതാണത്.

എന്റെ ഉള്ളിലെ കൊച്ചുകുട്ടിയെ പുറത്തുകൊണ്ടുവരികയായിരുന്നു അതിലൂടെ. ഇത്തരം കാര്യങ്ങൾ എല്ലായ്‌പ്പോഴും പ്രത്യേക അനുഭവമാണ് നൽകുന്നത്. അതുകൊണ്ടാണ് അങ്ങനെ ചെയ്യാൻ തീരുമാനിച്ചതും. എന്നാലിപ്പോൾ നിങ്ങളുടെയെല്ലാം ഡിറ്റക്‌ടീവ് കണ്ടുപിടിത്തങ്ങൾക്ക് വിരാമമിടുകയാണ്. എന്നാൽ ചില കമന്റുകൾ തീർച്ചയായും വേദനിപ്പിച്ചു. എന്നാൽ ആരോടും പിണക്കമില്ല. എല്ലാവരോടും സ്‌നേഹം മാത്രം'- നടൻ എക്‌സിൽ കുറിച്ചു.

Sorry guys, I guess it's time to reveal the truth about the recent video. Well well well, it's half true in terms of location, yes I am in New York which is my regular retreat place with my cousins, which is a ritual of destressing myself every year after a super chaotic rest of…

— Vishal (@VishalKOfficial) December 27, 2023