sonja-semyonova

വിക്‌‌‌‌ടോറിയ: ഹോമോസെക്ഷ്വൽ, ഹെറ്ററോസെക്ഷ്വൽ, ബൈസെക്ഷ്വൽ, എസെക്ഷ്വൽ എന്നിങ്ങനെ പല വിഭാഗങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാലിപ്പോൾ മരവുമായി ലൈംഗികബന്ധത്തിലാണെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവതി. ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവർ ദ്വീപിൽ നിന്നുള്ള സോഞ്ജ സെംയോനോവ എന്ന യുവതിയാണ് താൻ എക്കോസെക്ഷ്വൽ ആണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രകൃതിയോട് ലൈംഗികമായ അടുപ്പം തോന്നുന്നവരെയാണ് എക്കോസെക്ഷ്വൽ എന്ന് വിളിക്കുന്നത്. സെൽഫ് ഇന്റിമസി കോച്ചാണ് സോഞ്ജ. താൻ ഒരു പങ്കാളിയിൽ നിന്ന് ആഗ്രഹിച്ച അതേ വികാരങ്ങളാണ് ഓക്ക് മരവുമായി ഉള്ള അടുപ്പത്തിൽ നിന്ന് ലഭിക്കുന്നതെന്നും ഒരു മാദ്ധ്യമത്തോട് യുവതി വെളിപ്പെടുത്തി.

View this post on Instagram

A post shared by Sonja Semyonova (@bodystoryteller)

2020ൽ ശീതകാലത്താണ് കാനഡയിലെ വാൻകൂവർ ദ്വീപിലേയ്ക്ക് സോഞ്ജ താമസം മാറ്റുന്നത്. കൊവിഡ് ലോക്ക്‌ഡൗൺ കാലത്ത് വീടിന് അടുത്തുള്ള ഒരു കൂറ്റൻ ഓക്ക് മരത്തിന് ചുറ്റുമായി നടക്കുമായിരുന്നു. ആഴ്‌ചയിൽ അഞ്ചുദിവസവും ഈ മരത്തിന് ചുറ്റുമായി നടക്കുമായിരുന്നു. തുടർന്നാണ് മരവുമായി ഒരു അടുപ്പം അനുഭവപ്പെടാൻ ആരംഭിച്ചതെന്നും ലൈംഗിക വികാരങ്ങൾ തോന്നി തുടങ്ങിയതെന്നും യുവതി വെളിപ്പെടുത്തി. എന്നാൽ എക്കോസെക്ഷ്വൽ എന്നാൽ പ്രകൃതിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുക എന്നതാണെന്നുള്ളത് തെറ്റായ ധാരണയാണെന്നും യുവതി പറയുന്നു. ഋതുക്കൾ മാറുന്നത് വീക്ഷിക്കുന്നതുപോലും പ്രത്യേക അനുഭവമാണ് നൽകുന്നതെന്നും സോഞ്ജ വെളിപ്പെടുത്തി.