gold-rata

കൊച്ചി: ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ സ്വർണ വില പവന് 320 രൂപ വർദ്ധിച്ച് 47.120 രൂപയിലെത്തി. ഗ്രാമിന് വില 40 രൂപ വർദ്ധിച്ച് 5,890 രൂപയായി. പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമായതും ആഗോള മാന്ദ്യ സാദ്ധ്യതകളുമാണ് സുരക്ഷിത നിക്ഷേപമായ സ്വർണത്തിന് പ്രിയം വർദ്ധിപ്പിക്കുന്നത്. ഡിസംബർ ഒന്നിന് പവൻ വില 46,160 രൂപയായിരുന്നു. ഡിസംബർ 13 ന് 45,320 രൂപ വരെ കുറഞ്ഞ ശേഷമാണ് വില വീണ്ടും റെക്കാഡിലെത്തിയത്. പതിനഞ്ച് ദിവസത്തിനിടെ പവന് 1,800 രൂപയാണ് കൂടിയത്.