
തിരുവനന്തപുരം: കേരള എൻ.ജി.ഒ യൂണിയൻ വജ്ര ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ അതിദാരിദ്ര്യ പട്ടികയിൽപ്പെട്ടവർക്കായി നിർമ്മിച്ചുനൽകുന്ന സ്‌നേഹവീടുകളിൽ തിരുവനന്തപുരം സൗത്ത് ജില്ലയിലെ നാലാമത്തെ വീട് കൈമാറി. കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂരിൽ മൂസാ ഷുഹൈബ്, ഫാത്തിമത്ത് ഷബ എന്നിവർക്കുള്ള വീടിന്റെ താക്കോൽ കൈമാറ്റം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു.
യൂണിയൻ സൗത്ത് ജില്ലാ പ്രസിഡന്റ് എം. സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജി. സ്റ്റീഫൻ എം.എൽ.എ, യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം എ. മിനി, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. ഗിരി, സംഘാടക സമിതി ചെയർമാൻ എം. അഭിലാഷ്, കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിസാർ മാങ്കുടി തുടങ്ങിയവർ സംസാരിച്ചു.