
മുംബയ്: ക്രിസ്‌മസ് ആഘോഷത്തിനിടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നടൻ രൺബീർ കപൂറിനെതിരെ പരാതി. കേസിൽ ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തിട്ടില്ല. ക്രിസ്‌മസ് ആഘോഷത്തിനിടെ കേക്കിൽ മദ്യം ഒഴിക്കുകയും തീ കൊളുത്തുകയും ചെയ്യുന്നതിനിടെ ജയ് മാതാ ദി എന്നു പറഞ്ഞതാണ് വിവാദമായത്. രൺബീറും കുടുംബാംഗങ്ങളും മറ്റൊരു മതത്തിന്റെ ആഘോഷം നടത്തുമ്പോൾ, ബോധപൂർവം ലഹരി ഉപയോഗിക്കുകയും ‘ജയ് മാതാ ദി’ എന്ന് വിളിക്കുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു. സഞ്ജയ് തിവാരി എന്നയാളാണ് പരാതി നൽകിയത്.