hus

ലക്‌നൗ: പാട്ട് കേൾക്കാൻ ഫോൺ ചോദിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവിന്റെ കണ്ണ് കുത്തിപ്പൊട്ടിച്ച് യുവതി. ഉത്തർപ്രദേശിലെ ബാഘ്പട്ടിലാണ് സംഭവം. ഭാര്യ പ്രിയങ്കയ്ക്കെതിരെ അങ്കിത് എന്നയാൾ പരാതി നൽകുകയായിരുന്നു. യൂട്യൂബിൽ പാട്ട് കേൾക്കാനായി പ്രിയങ്കയോട് ഫോൺ ചോദിച്ചെന്ന് അങ്കിത് പറയുന്നു. എന്നാൽ ഫോൺ കൊടുക്കാൻ വിസമ്മതിച്ച പ്രിയങ്ക, സ്വന്തം ഫോൺ ഉപയോഗിക്കാൻ അങ്കിതിനോട് പറഞ്ഞു. തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ അങ്കിതിന്റെ കണ്ണിൽ കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. എന്നാൽ, അന്വേഷണം നടക്കുകയാണെന്നും അതിന് ശേഷം നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.