bank

കൊച്ചി: ബാങ്കുകളിലെ ലോക്കർ കരാറുകൾ ഡിസംബർ 31 ന് മുൻപ് പുതുക്കണമെന്ന് റിസർവ് ബാങ്ക് നിർദേശം നൽകി. ലോക്കറുകൾ എടുത്തിട്ടുള്ള ഉപഭോക്താക്കൾ ബാങ്കിന്റെ ശാഖകൾ സന്ദർശിച്ച് പുതിയ കരാർ ഒപ്പിട്ട് നൽകണം. കരാർ പുതുക്കിയില്ലെങ്കിൽ ലോക്കറിലേക്കുള്ള പ്രവേശനം നിഷേധിക്കാനും ഉപഭോക്താക്കളിൽ നിന്ന് അധിക ചാർജുകൾ ഈടാക്കാനും ലോക്കർ പടിച്ചെടുക്കാനും ബാങ്കുകൾക്ക് കഴിയും. കരാർ പുതുക്കുന്നതിന് സ്റ്റാമ്പ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ബാങ്കുകൾ നൽകണം. കരാർ പുതുക്കിയാൽ ലോക്കറുകൾ സാധാരണ നിലയിൽ ഉപയോഗിക്കാൻ കഴിയും.