pic

ന്യൂഡൽഹി: മുംബയ് ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരന്മാരിൽ ഒരാളായ ഹാഫിസ് സയീദിനെ കൈമാറണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ. എൻ.ഐ.എ കേസുകളിൽ വിചാരണ വേണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര സർക്കാർ ആവശ്യമുന്നയിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇക്കാര്യത്തിൽ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജമ്മു കാശ്മീരിൽ ഭീകരർക്കു ധനസഹായം നൽകിയതടക്കം എൻ.ഐ.എ രജിസ്​റ്റർ ചെയ്ത നിരവധി കേസുകളിൽ പ്രതിയാണ് സയീദ്. ഇന്ത്യയുടെ ആവശ്യത്തോട് പാക് അധികൃതർ പ്രതികരിച്ചിട്ടില്ല.

ലക്‌ഷറെ ത്വയ്ബയുടെ സ്ഥാപകൻ

 വയസ് - 73

 ലക്‌ഷറെ ത്വയ്ബയുടെ സ്ഥാപകൻ

 ജമാഅത്ത് ഉദ് ദവയുടെ തലവൻ

 ഇയാളുടെ തലയ്ക്ക് യു.എസ് ഒരു കോടി ഡോളർ വിലയിട്ടിട്ടുണ്ട്

 നിലവിൽ പാകിസ്ഥാനിലെ ലാഹോർ സെൻട്രൽ ജയിലിൽ

 വർഷങ്ങളായി ജയിലിന് പുറത്തും അല്ലാതെയും കഴിഞ്ഞുവരുന്നു

 ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങളുമായി ഇയാൾ പാകിസ്ഥാനിൽ സ്വതന്ത്രമായി സഞ്ചരിക്കുന്നതായി റിപ്പോർട്ടുകൾ വന്നു

 2001ന് ശേഷം കുറഞ്ഞത് എട്ട് തവണയെങ്കിലും സയീദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചെന്ന് യു.എസ് പറയുന്നു

 2019ൽ അറസ്റ്റിലായ ഇയാൾക്ക് 2020ൽ കോടതി 15 വർഷം തടവ് വിധിച്ചിരുന്നു

 കഴിഞ്ഞ വർഷം പാകിസ്ഥാനിലെ ഭീകര - വിരുദ്ധ കോടതി 31 വർഷം ജയിൽ ശിക്ഷ വിധിച്ചു

 ഇയാളുടെ മകൻ തൽഹ സയീദ് ഫെബ്രുവരിയിൽ നടക്കുന്ന പാക് പൊതുതിരഞ്ഞെടുപ്പിൽ പാകിസ്ഥാനി മർകാസി മുസ്ലീം ലീഗ് സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്. തൽഹയെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു