football

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 3-1ന് എവർട്ടനെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി. 29-ാം മിനിട്ടിൽ ജാക്ക് ഹാരിസൺ നേടിയ ഗോളിന് ആദ്യ പകുതിയിൽ മുന്നിട്ടുനിന്ന എവർട്ടനെ രണ്ടാം പകുതിയിൽ ഫിൽ ഫോഡൻ , ജൂലിയാൻ അൽവാരേസ്, ബെർനാഡോ സിൽവ എന്നിവർ നേടിയ ഗോളുകൾക്കാണ് സിറ്റി കീഴടക്കിയത്. 18 മത്സരങ്ങളിൽ നിന്ന് 37 പോയിന്റായ സിറ്റി പട്ടികയിൽ നാലാം സ്ഥാനത്താണ്.