
ന്യൂഡൽഹി : കൊവിഡിന്റെ പുതിയ വകഭേദമായ ജെ.എൻ1 രാജ്യത്ത് 157 പേരിൽ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ പേർ കേരളത്തിലാണ്. 78 പേർക്കാണ് കേരളത്തിൽ രോഗബാധ. നിലവിൽ ഒൻപത് സംസ്ഥാനങ്ങളിലാണ് രോഗികളുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
ഗുജറാത്താണ് രോഗികളുടെ എണ്ണത്തിൽ രണ്ടാമത്. 34 പേർക്കാണ് രോഗം. ഗോവ (18), കർണാടക (8), മഹാരാഷ്ട്ര( 7), രാജസ്ഥാൻ (5), തമിഴ്‌നാട് (4), തെലങ്കാന (2), ഡൽഹി (1) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്. നിലവിലെ 157 കേസുകളിൽ 141 എണ്ണവും ഡിസംബർ മാസത്തിലാണ് സ്ഥിരീകരിച്ചത്. നവംബറിൽ 16 കേസുകളാണ് സ്ഥിരീകരിച്ചത്.