pic

മൺറോവിയ: ലൈബീരിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 40 പേർ കൊല്ലപ്പെട്ടു. 80ലേറെ പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച തലസ്ഥാനമായ മൺറോവിയയിൽ നിന്ന് 130 കിലോമീറ്റർ അകലെ റ്റൊറ്റോറ്റ ടൗണിലെ റോഡിലൂടെ സഞ്ചരിക്കവെ ടാങ്കർ തെന്നിമറിയുകയായിരുന്നു. ടാങ്കറിൽ നിന്ന് പുറത്തേക്കൊഴുകിയ ഇന്ധനം ശേഖരിക്കാൻ ആളുകൾ ഓടിക്കൂടിയതിന് പിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായത്. മരിച്ചവരിൽ കുട്ടികളും ഒരു ഗർഭിണിയും ഉൾപ്പെടുന്നു. പലരുടെയും മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധമായി. അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.