
കോട്ടയം : മെഡിക്കൽ, എൻജിനിയറിംഗ് പഠനമേഖലയിൽ പ്രവേശനം ആഗ്രഹിക്കുന്ന പ്രവാസി വിദ്യാർത്ഥികൾക്കായി പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്റർ ദുബായ് കാമ്പസിൽ വിവിധ കോഴ്‌സുകൾ ആരംഭിക്കുന്നു. 2024 വർഷത്തെ നീറ്റ് ജെ.ഇ.ഇ പ്രവേശനം ആഗ്രഹിക്കുന്ന 12-ാം ക്ലാസ് വിദ്യാർത്ഥികൾക്കായി എക്‌സാം പ്രിപ്പറേഷൻ ഫോർ നീറ്റ് എൻജിനിയറിംഗ് ക്രാഷ് 2024 എന്ന പ്രോഗ്രാം ദുബായിലെ നോളഡ്ജ് പാർക്കിലുള്ള കാമ്പസിൽ ക്രമീകരിച്ചിട്ടുണ്ട്. ബോർഡ് പരീക്ഷകൾക്ക് ശേഷം ആരംഭിക്കുന്ന കോഴ്‌സ് എൻട്രൻസ് പരീക്ഷാ തീയതി വരെയാണുള്ളത്.
മെഡിക്കൽ, എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയുടെ അപ്‌ഡേറ്റഡ് സിലബസിനെ അടിസ്ഥാനമാക്കിയുള്ള പരിശീലനം പ്രോഗ്രാമിൽ നൽകും. എൻട്രൻസ് പരിശീലന രംഗത്തെ പ്രതിഭാധനരായ അദ്ധ്യാപകർ ചേർന്ന് തയ്യാറാക്കിയ സ്റ്റഡി മെറ്റീരിയൽസ്, മെന്റർ സംവിധാനം, ബ്രില്ല്യന്റ് ഇ ലേണിംഗ് ആപ്പ് തുടങ്ങിയ സവിശേഷതകളുണ്ട്. അർഹരായവർക്ക് ഫീസ് ഇളവുണ്ട്.
മെഡിക്കൽ, എൻജിനിയറിംഗ് പരീക്ഷകളുടെ പരിശീലനത്തിനായി ഹയർ സെക്കൻഡറി പഠനത്തോടൊപ്പം കേരളത്തിലെ വിവിധ സെന്ററുകളിൽ നടത്തുന്ന പ്രോഗ്രാമുകളിലേക്കുള്ള സ്‌ക്രീനിംഗ് ടെസ്റ്റ് ഫെബ്രുവരി 4ന് ദുബായിലും നടക്കും. ഇതോടൊപ്പം 6,7,8,9,10 ക്ലാസ് വിദ്യാർത്ഥികൾക്ക് സ്‌കൂൾതലം മുതൽ സയൻസ്, മാത്‌സ്, വിഷയങ്ങൾ ആഴത്തിൽ പഠിക്കുന്നതിനും മത്സരപരീക്ഷകളുടെ അഭിരുചി വളർത്തുന്നതിനുമുള്ള ഫൗണ്ടേഷൻ പ്രോഗ്രാം സ്‌ക്രീനിംഗ് ടെസ്റ്റും നടക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ww.brilliantpala.org. ഫോൺ: 971569435446, 045859652.