
ന്യൂഡൽഹി: രാജ്യത്തെ അർദ്ധ സൈനിക വിഭാഗങ്ങളുടെ തലപ്പത്ത് അഴിച്ചുപണി. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്) ഡയറക്ടർ ജനറലായി നീന സിംഗിനെ നിയമിച്ചു. സി.ഐ.എസ്.എഫ് തലപ്പത്തെത്തുന്ന ആദ്യ വനിതയാണ്. 1989 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ അവർ സി.ഐ.എസ്.എഫിൽ സ്‌പെഷ്യൽ ഡയറക്ടർ ജനറലായിരുന്നു. സി.ആർ.പി.എഫ് ഡയറക്ടർ ജനറലായി അനീഷ് ദയാലിനെ നിയമിച്ചു. ഐ.ടി.ബി.പി ഡയറക്ടർ ജനറലായി രാഹുൽ രാസ്ഗോത്ര ഐ.പി.എ.സിനെയും നിയമിച്ചു.