temple

പയ്യന്നൂർ: രാമന്തളി താവുരിയാട്ട് ക്ഷേത്രം കളിയാട്ടത്തിന്റെ ഭാഗമായി ഒരുക്കിയ അടക്ക തൂണുകൾ കണ്ണിന് വിരുന്നാകുന്നു. തീർത്തും പ്രകൃത്യധിഷ്ഠിത അലങ്കാരങ്ങളാണ് തിരുമുറ്റത്തും പരിസരത്തുമായി ഒരുക്കിയിട്ടുള്ളത്.കഴിഞ്ഞ 26ന് തുടങ്ങിയ കളിയാട്ടം നാളെയാണ് സമാപിക്കുന്നത്.

കളിയാട്ടത്തിന്റെ രണ്ടാം നാൾ മുതലാണ് അടക്ക തൂൺ അടക്കമുള്ള പ്രകൃതിവിഭവങ്ങൾ കൊണ്ട് അലങ്കാരങ്ങൾ ഒരുക്കിയത്. 22000 പഴുത്ത അടക്കകൾ കൊണ്ടാണ് ഇത്തവണ അടക്കാതൂണുകൾ ഒരുക്കിയിരിക്കുന്നത്. ചെക്കി പൂവ്, എരിക്കിൻ പൂവ്, ചെമ്പകപൂവ് എന്നിവയും അലങ്കാരങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ട്. അടയ്ക്ക കുലകളും, തേങ്ങ, ചക്ക, മാങ്ങ എന്നീ ഫലങ്ങൾ കൊണ്ടുള്ള അലങ്കാരങ്ങളും കളിയാട്ടത്തിന്റെ പ്രധാന ഘടകമാണ്.

ഊർപ്പഴശ്ശി ദേവൻ, വേട്ടക്കൊരുമകൻ ഈശ്വരനുമാണ് ഇവിടുത്തെ പ്രധാന ദൈവക്കോലങ്ങൾ.സമാപനദിനമായ നാളെ ഉച്ചയ്ക്ക് അന്നദാനവും ഉണ്ടാകും.