gv

പ്രഭാസിനെ നായകനാക്കി കെ.ജി.എഫ് സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്ത് സലാർ

അഞ്ചു ദിനം പിന്നിടുമ്പോള്‍ 500 കോടിയാണ് ആഗോള ബോക്സോഫീസില്‍ നിന്ന് വാരിയത്. 254 കോടിയാണ് ഇതുവരെ ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്ന് നേടിയിരിക്കുന്നത്. ഓരോ ദിവസം കഴിയുംതോറും കളക്ഷൻ ഉയരുകയാണ്. രണ്ടു ഭാഗങ്ങളായി എത്തുന്ന സലാറിൽ പൃഥ്വിരാജ് അതിഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്നു. പ്രഭാസ് അവതരിപ്പിക്കുന്ന ദേവയുടെ അടുത്ത സുഹൃത്ത് വ​ര​ധ​രാ​ജ​ ​മ​ന്നാ​ർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ശ്രുതി ഹാസൻ, ശ്രിയ റെഡ്ഡി, ജഗപതി ബാബു, ഈശ്വരി റാവൂ, ബോബി സിംഹ തുങ്ങിയവരാണ് മറ്റു താരങ്ങൾ. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരണ്ടൂര്‍ ആണ് നിര്‍മ്മണം. സംഗീതം രവി ബസ്രൂർ. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് കേരളത്തിൽ വിതരണം.