c

രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ഗോളം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സിദ്ദിഖ്, അലൻസിയർ, ചിന്നു ചാന്ദിനി, അൻസിൽ പള്ളുരുത്തി, കാർത്തിക് ശങ്കർ, ഹാരിസ് എന്നിവരാണ് മറ്റ് താരങ്ങൾ. സസ്പെൻസ് മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെട്ടതാണ് ചിത്രം. ജനുവരി 26ന് പ്രദർശനത്തിന് എത്തും.

തിരക്കഥ സംഭാഷണം പ്രവീൺ വിശ്വനാഥ്, സംജാദ്. ഫ്രാഗ്രന്റ നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ, സജീവ് എന്നിവർ ചേർന്നാണ് നിർമ്മാണം. വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണൻ, ഛായാഗ്രഹണം വിജയ് കൃഷ്ണൻ, സംഗീതം എബി സാൽവിൻ തോമസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഉദയ് രാമചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി.കെ, പി.ആർ.ഒ എ.എസ്. ദിനേശ്.