
ടിറ്റോ വില്‍സനെ കേന്ദ്ര കഥാപാത്രമാക്കി നിഷാദ് ഹസ്സൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സംഭവം ആരംഭം സിനിമയുടെ ടീസർ പുറത്ത്. തന്റെ സന്തോഷങ്ങൾക്ക് മറ്റുള്ളവരെ കരുവാക്കുന്ന ഹെവി ഡോസ് എന്ന നായക കഥാപാത്രത്തെയാണ് ടിറ്റോവിൽസൻ അവതരിപ്പിക്കുന്നത്. മുരുകൻ മാർട്ടിൻ, ടോം ഇമ്മട്ടി, ചാർളി ജോ,പ്രശാന്ത് മുരളി,ലിജോ അഗസ്റ്റിൻ, ഇസ്മയിൽ കാലിക്കറ്റ്, മൻസൂർ വി.എം.സി,രണദിവേ, ഉണ്ണികൃഷ്ണൻ,ഉമേഷ് ഉദയകുമാർ എന്നിവരാണ് മറ്റ് താരങ്ങൾ.
നിർമ്മാണം ടീം വട്ടം പ്രൊഡക്ഷൻസ്, ഛായാഗ്രഹണം റെജിൻ സാന്റോ, ഗാനരചന ഡിനു മോഹൻ, നിഷാദ് ഹസ്സൻ,അസ്സി മൊയ്‌തു സംഗീതം വിനായക് ശരത് ചന്ദ്രൻ, എഡിറ്റിംഗ് ജിതിൻ, കല നിതിൻ ജിതേഷ് ജിത്തു, പി.ആർ.ഒ എ.എസ്. ദിനേശ്.