hareesh-peradi-mohanlal

മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം നേര് വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. റിലീസ് ചെയ‌്ത് ഒരു വാരം പിന്നിടുമ്പോൾ 50 കോടി ക്ളബിലേക്ക് സിനിമ കടന്നു കഴിഞ്ഞു. മോഹൻലാലിന്റെ അഭിനയമികവിനൊപ്പം മറ്റുതാരങ്ങളും ചേർന്നതോടെ കുടുംബ പ്രേക്ഷകരും നേരിനെ ഏറ്റെടുത്തു. നടൻ ഹരീഷ് പേരടിയുടെ നിരൂപണം ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ഒരു മയക്കുമരുന്നും കുത്തിവയ്‌ക്കാതെ പ്രേക്ഷക മനസിനെ നേരെയങ്ങ് കീറിമുറിച്ചു എന്നാണ് ആമുഖമായി ഹരീഷ് കുറിച്ചത്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

''ജിത്തു ജോസഫ് ഒരു മയക്കുമരുന്നും കുത്തിവെക്കാതെ പ്രേക്ഷക മനസ്സിനെ നേരെയങ്ങ് കീറിമുറിച്ചു...മുറിക്കുന്ന ഒരോ ഞരമ്പുകളും നിരാലംബരായ പാവം പെൺകുട്ടികൾക്ക് വേണ്ടിയാണെന്ന് അയാൾ നമ്മെ ഒരോ നിമിഷത്തിലും ബോധ്യപ്പെടുത്തുമ്പോൾ ആ വേദന സാധാരണ പ്രേക്ഷകന്റെ ലഹരിയായിമാറുന്നു...ഒട്ടും ആത്മവിശ്വാസമില്ലാത്ത ഒരാൾ അയാളുടെ തൊഴിലിനോട് കാണിക്കുന്ന സത്യസന്ധത ലാലേട്ടൻ ശക്തമായി പകർന്നാടി..ആ പകർന്നാട്ടം ഒരു നൂൽ പാലത്തിലൂടെയുള്ള അഭിനയതികവിന്റെ സമർത്ഥമായ നടത്തമാണ്..ലാലേട്ടൻ ശരിക്കും അഭിനയത്തിന്റെ ലാൽസാർ ആവുന്നു...അനശ്വരകുട്ടിയെ കാത്ത് നിരവധി കഥപാത്രങ്ങൾ ഇനിയും വരി നിൽക്കും...ആശംസകൾ...സിദ്ധിഖേട്ടന് ശരിക്കും സുപ്രിംകോടതിയിലാണ് ജോലി എന്ന് തോന്നി പോയി...ഗംഭീരം...ജഗദിഷേട്ടാ നിങ്ങളുടെ നിഷ്കളങ്കത വല്ലാതെ വീർപ്പുമുട്ടിച്ചു...സ്നേഹം...എല്ലാവരും തകർത്തു...ഒരോ ജൂനിയർ ആർട്ടിസ്റ്റുകൾപോലും നേരിന്റെ വഴിയിലൂടെമാത്രം...സാധാരണക്കാരിൽ സാധാരണക്കാരനായ അയാൾ ഒട്ടും ആർഭാടങ്ങളില്ലാതെ ആൾക്കൂട്ടത്തിൽ ലയിക്കുമ്പോൾ ജിത്തുസാർ താങ്കൾ വീണ്ടും വീണ്ടും നല്ല സംവിധായകനാവുന്നു...ശരിക്കും നേര്..''

ജിത്തു ജോസഫ് ഒരു മയക്കുമരുന്നും കുത്തിവെക്കാതെ പ്രേക്ഷക മനസ്സിനെ നേരെയങ്ങ് കീറിമുറിച്ചു...മുറിക്കുന്ന ഒരോ ഞരമ്പുകളും...

Posted by Hareesh Peradi on Thursday, 28 December 2023