beauty

മാറിവരുന്ന കാലാവസ്ഥ കാരണം പല തരത്തിലുള്ള ചർമ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. വരൾച്ച, മുഖക്കുരു, പാടുകൾ, കരിവാളിപ്പ് തുടങ്ങിയവ ഇതിനുദാഹരണമാണ്. ഈ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഇനി വിഷമിക്കേണ്ട. എല്ലാ ചർമ പ്രശ്നങ്ങൾക്കും പരിഹാരമായിട്ടുള്ള ഫേസ്‌പായ്‌ക്ക് നമുക്ക് വീട്ടിൽ തന്നെയുണ്ടാക്കാം. പല വഴികൾ പരീക്ഷിച്ച് മടുത്തവരാണ് നിങ്ങളെങ്കിൽ ഇത് ഒരിക്കൽ ഉപയോഗിച്ച് നോക്കൂ ഫലം ഉറപ്പാണ്. വർഷങ്ങളായുള്ള പാടുകൾ പോലും മാറുന്നതാണ്. ഒറ്റ ഉപയോഗത്തിൽ തന്നെ ഞെട്ടിക്കുന്ന ഫലം തരുന്ന ഈ ഫേസ്‌പായ്ക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ആവശ്യമായ സാധനങ്ങൾ

രക്തചന്ദന പൊടി - 2 ടീസ്‌‌പൂൺ

തേൻ - 1 ടീസ്‌പൂൺ

ഇരട്ടിമധുരം - 1 ടീസ്‌‌പൂൺ

പാൽ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

രക്തചന്ദന പൊടി, ഇരട്ടിമധുരം പൊടിച്ചത്, തേൻ എന്നിവ നന്നായി യോജിപ്പിച്ച ശേഷം അതിലേയ്‌ക്ക് പാൽ ചേർത്ത് മുഖത്ത് പുരട്ടാൻ പാകത്തിനാക്കുക. 15 മിനിട്ട് മാറ്റിവച്ച ശേഷം ഈ പായ്‌ക്ക് മുഖത്ത് പുരട്ടാവുന്നതാണ്. ഉണങ്ങുമ്പോൾ കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഉപയോഗിക്കാവുന്നതാണ്. രണ്ടാഴ്ച ഉപയോഗിക്കുമ്പോൾ പാടുകൾ മങ്ങുന്നത് നിങ്ങൾക്ക് തന്നെ കാണാൻ സാധിക്കും.