മലയാളികൾക്ക് സുപരിചിതരായ താരങ്ങളാണ് ധർമജൻ ബോർഗാട്ടിയും ബിനു അടിമാലിയും. തങ്ങളുടെ പുത്തൻ വിശേഷങ്ങളും അനുഭവങ്ങളുമൊക്കെ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും. ന്യൂഇയറിന് പുതിയ തീരുമാനങ്ങളൊന്നുമെടുത്തിട്ടില്ലെന്ന് ധർമജൻ പറയുന്നു.

ലോട്ടറി വിൽക്കുന്ന സ്ത്രീ സിനിമയിൽ ചാൻസ് ചോദിക്കാൻ വന്നതിനെക്കുറിച്ചും ബിനു അടിമാലി വെളിപ്പെടുത്തി. 'ലോട്ടറി വിൽക്കുന്ന ചേച്ചി എന്റെ കൂട്ടുകാരന്റെയടുത്ത് പറയുകയാണ്, മോനേ വീടില്ല വാടകയ്ക്കാണ്. ചേട്ടനാണെങ്കിൽ തളർന്നുകിടക്കുകയാണ്. മക്കളുണ്ടായിരുന്നു അവർ രക്ഷപ്പെട്ടുകഴിഞ്ഞപ്പോൾ ഞങ്ങളെ ഇട്ടിട്ടുപോയി. സിനിമയിൽ എന്തെങ്കിലും വേഷം കിട്ടുവാണെങ്കിൽ നല്ലതായിരുന്നുവെന്നായിരുന്നു ആ സ്ത്രീ പറഞ്ഞത്. പിന്നെ പുറത്തിറങ്ങാൻ ഇവന് പറ്റുന്നില്ല. ഇവനോട് ഇങ്ങനെ ചാൻസ് ചോദിക്കുകയാണ്. ഭയങ്കര പ്രായമുള്ള ചേച്ചിയാണ്. ലാസ്റ്റ് അവൻ ഗതികെട്ട്, ചേച്ചി സിനിമയിലൊക്കെ വന്നുകഴിഞ്ഞാൽ ചെറിയ പ്രശ്നങ്ങളൊക്കെയുണ്ട്. അത് ചേച്ചിക്ക് പറ്റിയ ഫീൽഡല്ലെന്ന് പറഞ്ഞു. അപ്പോൾ അവർ പറയുകയാണ് കുഴപ്പമില്ല അഡ്ജറ്റ് ചെയ്യാമെന്ന്.'- ബിനു അടിമാലി വ്യക്തമാക്കി.