
മുംബയ്: ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്നിംഗ്സ് തോൽവി വഴങ്ങിയ ഇന്ത്യക്ക് കുറഞ്ഞ ഓവർ നിരക്കിന് പിഴ നൽകി ഐസിസി. മാച്ച് ഫീസിൻ്റെ 10 ശതമാനം റഫറി ഇന്ത്യയ്ക്ക് പിഴ ചുമത്തിയത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ രണ്ട് പോയിൻ്റും ഇന്ത്യക്ക് നഷ്ടമായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ആദ്യ ടെസ്റ്റിലാണ് ഐ സി സിയുടെ നടപടി. മത്സരത്തിൽ ഇന്ത്യ ഒരിന്നിംഗ്‌സിനും 32 റൺസിനുമാണ് പരാജയപ്പെട്ടത്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് ലീഡായ 163 റൺസ് മറികടക്കാൻ ഇന്ത്യയ്‌ക്കായില്ല.
രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യ കേവലം 131 റൺസിന് എല്ലാവരും പുറത്തായപ്പോൾ ദക്ഷിണാഫ്രിക്ക ഇന്നിംഗ്‌സിനും 32 റൺസിനും ജയിച്ചു. തോൽവിയോടെ ലോകടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ രണ്ട് പോയിൻറ് നഷ്‌ടമായി അഞ്ചാം സ്ഥാനത്തേക്ക് ഇന്ത്യ പിന്തള്ളപ്പെട്ടു.
മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 34.1 ഓവറിൽ 131 റൺസിന് ഓൾ ഔട്ടായി. വിരാട് കൊഹ്‌ലിയാണ് ടോപ് സ്‌കോറർ. 82 പന്തുകൾ നേരിട്ട കൊഹ്‌ലി ഒരു സിക്‌സും 12 ഫോറുമടക്കം 76 റണ്‍സെടുത്തു.